കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി വീണ്ടും മെര്‍സ് ഭീതിയില്‍, ഇതുവരെ 385 മരണം, യുഎന്‍ പ്രത്യേക സംഘത്തെ അയച്ചു

  • By Meera Balan
Google Oneindia Malayalam News

റിയാദ്: മെര്‍സ് രോഗത്തിന്റെ ഭീതിയില്‍ സൗദി അറേബ്യ. ഫെബ്രുവരി മാസത്തില്‍ മാത്രം 57 ല്‍ അധികം പേര്‍ക്കാണ് മെര്‍സ് ബാധിച്ചത്. ശനിയാഴ്ച രണ്ട് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് രോഗം ബാധിച്ചാല്‍ അതില്‍ നാല് പേരും മരിയ്ക്കുന്നു എന്നതാണ് മെര്‍സിന്റെ ഭീകരത വ്യക്തമാക്കുന്നത്. മെര്‍സ് വീണ്ടും പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭ പ്രത്യേക മെഡിക്കല്‍ സംഘത്തെ സൗദിയിലേക്ക് അയച്ചു.

മെര്‍സ് ബാധിച്ച് ഇതുവരെ 385 പേരാണ് സൗദിയില്‍ മരിച്ചത്. 2012 ല്‍ മെര്‍സ് ബാധ കണ്ടെത്തിയതകിന് ശേഷം 902 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 490 പേര്‍ക്ക് രോഗം ഭേദപ്പെട്ടു. ഈ വര്‍ഷവും ഫെബ്രുവരിയില്‍ മാത്രം 57 പേര്‍ക്കാണ് രോഗം പിടിപെട്ടത്. വിദേശികള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ തൊഴിലെടുക്കുന്ന രാജ്യമാണ് സൗദി അറേബ്യ.

Mers

മനുഷ്യരില്‍ മെര്‍സ് ബാധ കണ്ടെത്തിയ ശേഷം ഇത്രയും അധികം പേരില്‍ രോഗം പടരുന്ന രാജ്യം സൗദി അറേബ്യയാണെന്ന് ലോകാരോഗ്യ സംഘടന വക്താവ് പറയുന്നു. സാര്‍സ് ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പരത്തുന്ന കൊറോണ വൈറസിന്റെ ഗണത്തില്‍പെട്ട വൈറസാണ് മെര്‍സ് പരതത്ുന്നത്. ന്യൂമോണിയ, വൃക്കകള്‍ തകരാരിലാക്കുക., പനി, ചുമ എന്നിവയൊക്കെയാണ് രോഗ ലക്ഷണം. രോഗം ബാധിച്ച പത്ത്് പേരില്‍ നാല് പേര്‍ മാത്രമാണ് രോഗത്തില്‍ നിന്നും രക്ഷപ്പെടുന്നത്.

English summary
385 die of MERS virus in Saudi Arabia, UN sends investigative team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X