ഒളിച്ചോടിയ 39 വീട്ടുജോലിക്കാരികളെ ഷാര്‍ജ പൊലീസ് പിടിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം( സിഐഡി) 39 വീട്ടുജോലിക്കാരികളെ അറസ്റ്റ് ചെയ്തു. രാജ്യത്തെത്തുകയും സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുകയും അനധികൃതമായി താമസിയ്ക്കുകയും ചെയ്ത വീട്ടുജോലിക്കാരാണ് അറസ്റ്റിലായത്. ഇവരില്‍ ഇന്ത്യക്കാരില്ല.
രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് വേണ്ടി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം റെയ്ഡ് നടത്താറുണ്ട്. ഇത്തരം റെയ്ഡില്‍ കുടുങ്ങിയതാണ് 39 സ്ത്രീകള്‍. ഇവരിലേറേയും ഫിലിപ്പീന്‍സുകാരും ഇന്തൊനേഷ്യക്കാരുമാണ്.

കൂടുതല്‍ പണം നേടുന്നതിന് വേണ്ടിയാണ് ഇവരില്‍ പലരും സ്‌പോണ്‍സര്‍മാരില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. വീട്ടുജോലിയ്ക്ക് മണിയ്ക്കൂര്‍ കണക്കാക്കി പണം വാങ്ങുകയായിരുന്നു ഇവരുടെ രീതി. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ പലരും നല്ല തുക സമ്പാദിച്ചു. ഇത്തരം ജോലിക്കാരെ സംരക്ഷിയ്ക്കരുതെന്നും ജോലിനല്‍കരുതെന്നും സിഐഡി ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം അല്‍ അജില്‍ പറഞ്ഞു.












Click it and Unblock the Notifications