കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ് 5 മരണം, രണ്ടുപേര്‍ക്ക് പരിക്ക്
വിനിപെഗ്: കാനഡയിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അഞ്ചു കുട്ടികള്‍ മരിച്ചു. രണ്ടുപേര്‍ക്ക പരിക്കേറ്റു. സസ്‌കാട്ട്ച്വാനിലെ ഉള്‍പ്രദേശമായ ലൂചെയിനിലാണ് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെയായിരുന്നു സംഭവം.
ഇതേ സമയം ആക്രമിച്ചയാളെ പിടികൂടിയതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യു വ്യക്തമാക്കി. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സസ്‌കട്ടൂണില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ലൂചെ പ്രദേശം.

ഇതേ സമയം പ്രതിയുടെ വ്യക്തിപരമായ പ്രശ്‌നങ്ങളായിരിക്കും ആക്രമണത്തിന് കാരണമെന്നാണ് ലാചെയുടെ താത്കാലിക മേയര്‍ ജാന്‍വിയര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കാന്നഡയില്‍ ഇത്തരം സംഭവങ്ങള്‍ വിരളമാണ്.
ആയുധം കൈവശം വെക്കുന്നതിന് കര്‍ശന നിയമമാണുള്ളത്. നേരത്തെ 1989 ല്‍ 14 കുട്ടികള്‍ വെടിവെപ്പില്‍ മരണമടഞ്ഞ സംഭവത്തിന് ശേഷമാണിത്. അമേരിക്കയിലും ആയുധം കൈവശം വെക്കുന്നത് കര്‍ശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications