തടവുകാരന്‍ 4 ജയില്‍ വാര്‍ഡന്‍മാരെ ഗര്‍ഭിണികളാക്കി
ബാല്‍ത്തിമോര്‍: ഡോണ്‍ എന്ന് കേട്ടാല്‍ നടിമാര്‍ക്ക് മാത്രമല്ല ഏത് പൊലീസുകാരിയ്ക്കും ആരാധന തോന്നും. ഇല്ലെങ്കില്‍ പിന്നെ ഇങ്ങനെയൊക്കം സംഭവിയ്‌ക്കോ? എങ്ങനെ? യുഎസിലെ മെരിലാന്റിലെ അധോലോക നായകനായ ടവോണ്‍ വൈറ്റാണ് പാശ്ചാത്യ മാധ്യമങ്ങളിലെ താരം. ബാല്‍ത്തിമോര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഈ അധോലോക നായകന്‍ ജയിലിനുള്ളിലും രാജാവ് തന്നെയാണ്. ജയിലിലെ നാല് പൊലീസുകാരികള്‍ ടവോണില്‍ നിന്ന് ഗര്‍ഭം ധരിച്ച് വാര്‍ത്തയാണ് മാധ്യമങ്ങള്‍ ആഘോഷിയ്ക്കുന്നത്.
നാല് പൊലീസുകാരികളും ടവോണിന്റെ ആരാധികമാര്‍. ജയിലിനുള്ളില്‍ ടവോണ്‍ പറയുന്നതേ നടക്കൂ. ടവോണ്‍ പറയുന്നതാണ് നിയമം. ജയിലിനുള്ളിലാണെങ്കിലും യാതൊരു തടസവുമില്ലാതെ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നു. ഇവിടെയാണ് ഉദ്യോഗസ്ഥരുടെ പങ്ക്. പൊലീസുകാരികളെയും സഹതടവുകാരെയും അടക്കം കിമ്പളം നല്‍കി ഡോണ്‍ തനിയ്‌ക്കൊപ്പം കൂട്ടുകായായിരുന്നു.

പ്രതിമാസം ജയിലില്‍ നിന്ന് കള്ളക്കടത്ത് നടത്തി ഈ ഡോണ്‍ നേടുന്നത് 16000 ഡോളര്‍ ആണ്. പിന്നെ കാമുകിമാര്‍ക്കാണോ പഞ്ഞം. കൂട്ടത്തില്‍ നാല് പൊലീസുകാരികളാണ് ഡോണിന്റെ കൂട്ടുകാരികളായത്. നാലുപേരുമായി ജയിലില്‍ വച്ച് തന്നെ ഡോണ്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും നാലുപേരുടേയും ഗര്‍ഭത്തിന് ഉത്തരവാദി ഈ ഡോണ്‍ തന്നെ. കാമുകിമാര്‍ക്ക് ആഡംബര കാറുകളും ഡയമണ്ട് മോതിരങ്ങളുമൊക്കെയാണ് ടവോര്‍ സമ്മാനമായി നല്‍കുന്നത്. 20 വര്‍ഷത്തെ തടവ് ശിക്ഷ ആഘോഷമാക്കുകയാണ് ടവോര്‍.
ജയിലില്‍ നിന്നും ടവോര്‍ കള്ളക്കടത്ത് നടത്തുന്നതും പൊലീസുകാരികള്‍ ഗര്‍ഭിണിയായതുമൊക്കെ വാര്‍ത്തയായതോടെ സര്‍ക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി. 13 വനിത പൊലീസുകാര്‍ക്കും ഏഴ് തടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ഡോണിന്റെ ഗര്‍ഭിണികള്‍ സന്തോഷത്തിലാണത്രേ. ഇവര്‍ ശരീരത്തില്‍ ഡോണിന്റെ പേര് പച്ചകുത്തിയിട്ടുണ്ട്. അത്രയ്ക്ക് പ്രണയമാണത്രേ.


Click it and Unblock the Notifications