കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമന്‍ ഭീകരാക്രമണം; കൊല്ലപെട്ടവരില്‍ ഒരാള്‍ മാത്രം ഇന്ത്യക്കാരിയെന്ന് സ്ഥിതീകരണം

Google Oneindia Malayalam News

സന: വെള്ളിയാഴ്ച യെമനിലെ ഏദന്‍ സിറ്റിയില്‍ ഉണ്ടായ വെടിപെപ്പില്‍ മരിച്ച 16 പേരില്‍ ഒരു സ്ത്രീ മാത്രമാണ് ഇന്ത്യക്കാരിയെന്ന് സ്ഥിതീകരിച്ചു. നാല് സ്ത്രീകളാണ് മരിച്ചത്. അതില്‍ സിസിലിയ മിഞ്ച് ഇന്ത്യക്കാരിയാണെന്നും വിദേശകാര്യ മന്ത്രാലയ ഉപദേഷ്ടാവ് വികാസ് സ്വരൂപ് പറഞ്ഞു.

Yeman Attack

ഭീകരാക്രമണം നടന്ന വൃദ്ധ സദനം മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തിലുള്ളതാണ്. നേരത്തെ നാല് കന്യാസ്ത്രീകളും ഇന്ത്യക്കാരാണെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റിലും മരിച്ച നാല് കന്യാസ്ത്രീകളും ഇന്ത്യക്കാരാണെന്നായിരുന്നു പറഞ്ഞിരുന്നത്.

നാലില്‍ കൂടുതല്‍ ഭീകരര്‍ വൃദ്ധസദനത്തിലെ ഗാര്‍ഡുകളെ കൊലപ്പെടുത്തി അകത്ത് കടക്കുകയായിരുന്നു. കൈവിലങ്ങുകള്‍ അണിയിച്ച ശേഷം നിരത്തി നിര്‍ത്തിയാണ് അന്തേവാസികളെ ഭീകരര്‍ വെടിവെച്ച് കൊന്നത്. 1998ലും മിഷണറീസ് ഓഫ് ചാരിറ്റി സംഘടനയിലെ കന്യാസ്ത്രീകള്‍ യെമനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

English summary
One Indian nun was among the 16 people killed after gunmen attacked a retirement home run by Mother Teresa's Missionaries of Charity in strife-torn Yemen on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X