യുഎസ് കോള്‍ സെന്റര്‍ അഴിമതി:4 ഇന്ത്യക്കാരും ഒരു പാകിസ്താന്‍കാരനും കുറ്റക്കാര്‍
ശിക്ഷ പിന്നീട്
വാഷിങ്ടണ്‍: യുഎസ് കോള്‍ സെന്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് നാല് ഇന്ത്യക്കാരും ഒരു പാകിസ്താന്‍കാരനും കുറ്റക്കാരാണെന്ന് കണ്ടെത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഇവരെ കുറ്റക്കാരെന്നു വിധിച്ചത്. ഇന്ത്യാക്കാരായ രാജുഭായ് പട്ടേല്‍(32), വിരാജ് പട്ടേല്‍(33) ദിലീപ് കുമാര്‍ പട്ടേല്‍(53) പാകിസ്താന്‍കാരനായ ഫഹദ് അലി(25) എന്നിവരെയാണ് കുറ്റക്കാരനായി വിധിച്ചത്. ഇന്ത്യക്കാരനായ ഹര്‍ദിക് പട്ടേല്‍(31) കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര,ഗുജറാത്ത്,ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ള അംഗീകാരമില്ലാത്ത കോള്‍ സെന്റുകളിലെ തൊഴിലാളികള്‍ ആദായനികുതി വകുപ്പില്‍ നിന്നാണെന്ന വ്യാജേന അമേരിക്കക്കാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതായുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.
സാമ്പത്തിക ക്രമക്കേടാണ് ഇവര്‍ക്കു നേരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കുമെന്ന് യുഎസ് കോടതി അറിയിച്ചു. ഇന്ത്യയില്‍ അനധികൃത കോള്‍ സെന്ററുകള്‍ നടത്തിയിരുന്ന ഹര്‍ദിക് പട്ടേല്‍ പിന്നീട് അമേരിക്കയിലെത്തി ഇത് തുടരുകയായിരുന്നു. ഇയാള്‍ ഇന്ത്യയില്‍ വെച്ചു തന്നെ അമേരിക്കക്കാരുമായി വിവിധ മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയിരുന്നു.

പ്രതിദിനം ഒരു കോടി മുതല്‍ 1.5 കോടി രൂപ വരെ യുഎസില്‍ നിന്നും വ്യാജ ഫോണ്‍ വിളികള്‍ നടത്തി ഇവര്‍ നേടിയിരുന്നു. ഇവര്‍ക്കു വേണ്ടി പണം തട്ടിയെടുക്കുന്ന കോളര്‍മാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.
-
അജ്ഞാതരുടെ പണിയോ? ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മരിച്ചു -
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ അസിസ്റ്റന്റ് മാനേജറാകാം; നിങ്ങള്‍ യോഗ്യരാണോ? -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications