കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണീർക്കടലായി ശ്രീലങ്ക; കൊല്ലപ്പെട്ടവരിൽ 4 ജെഡിഎസ് പ്രവർത്തകരും, മരണസംഖ്യ ഉയരുന്നു

Google Oneindia Malayalam News

കൊളംബോ; ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 290 പേരാണ് കൊല്ലപ്പെട്ടത്. 500ൽ അധികം പേർക്ക് പരുക്കുണ്ട്. തലസ്ഥാനമായ ശ്രീലങ്കയിലും കിഴക്കൻ നഗരമായ ബാട്ടിക്കലോവയിലുമാണ് സ്ഫോടനങ്ങൾ നടന്നത്. മരിച്ചവരിൽ 19 പേർ വിദേശികളാണ്. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തു.

മരിച്ചവരിൽ 6 ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേ സമയം കർണാടകയിലെ തുംകൂരിൽ നിന്നുളള 4 ജെഡിഎസ് പ്രവർത്തകർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി സ്ഥിരീകരിച്ചു. ജെഡിഎസ് പ്രവർത്തകരായ ലക്ഷ്മണ ഗൗഡ രമേശ്, കെഎം ലക്ഷ്മി നാരായണൻ, എം രംഗപ്പ, കെജി ഹനുമന്ദ് രായപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്.

srilanka

ചൗക്കീദാര്‍ പരാമർശത്തിൽ സുപ്രീം കോടതിയിൽ മാപ്പുമായി രാഹുൽ ഗാന്ധി! തിരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞത്ചൗക്കീദാര്‍ പരാമർശത്തിൽ സുപ്രീം കോടതിയിൽ മാപ്പുമായി രാഹുൽ ഗാന്ധി! തിരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞത്

ഇവരോടൊപ്പമുണ്ടായിരുന്ന 3 പേരെ കാണാതായിട്ടുണ്ട്. കർണാടകയിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ശേഷം ശ്രീലങ്കയിൽ എത്തിയതാണഅ ഇവർ. പ്രവർത്തകരുടെ മരണത്തിൽ കർണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി അനുശോ,നം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി താൻ ബന്ധപ്പെട്ട് വരികയാണെന്നും കാണാതായവരെക്കുറിച്ചുളള വിവരം ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി റസീനയുടെ മൃതദേഹം ശ്രീലങ്കയിൽ തന്നെ സംസ്കാരിക്കാൻ തീരുമാനമായി. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും, പഞ്ച നക്ഷത്ര ഹോട്ടലുകളും ഉൾപ്പെടെ എട്ടിടത്താണ് സ്ഫോടനങ്ങൾ ഉണ്ടായത്. ഈസ്റ്റർ ദിനമായതിനാൽ ക്രിസ്ത്യൻ പള്ളികളിൽ തിരക്ക് കൂടുതലായത് മരണസംഖ്യ ഉയരാൻ കാരണമായി.

ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ആക്രമണം നടത്തിയവർക്ക് രാജ്യാന്തര ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു. ആഭ്യന്തര യുദ്ധങ്ങൾ അവസാനിച്ചതിന് ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഞായറാഴ്ച നടന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
4 JDS workers killed in srilanka blast, says kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X