കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിദ്വീപ് തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ ശ്രീലങ്കയിലേക്ക് കടന്നു, യമീനില്‍ നിന്ന് പരസ്യ ഭീഷണി!

  • By Desk
Google Oneindia Malayalam News

കൊളംബോ: മാലിദ്വീപില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിസന്ധിയ്ക്ക് തുടക്കം കുറിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ തിരഞ്ഞെടുപ്പ് പാനലില്‍ ഉണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ശ്രീലങ്കയിലേക്ക് കടന്നിട്ടുള്ളത്. തിര‍ഞ്ഞെടുപ്പില്‍ മുന്‍ മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ളാ യമീനിനേറ്റ തിരിച്ചടിയെ ചോദ്യം ചെയ്തുുകൊണ്ട് യമീന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് നാല് ഉദ്യോഗസ്ഥര്‍ ശ്രീലങ്കയിലേക്ക് കടന്നിട്ടുള്ളത്.

മാലിദ്വീപ് തിരഞ്ഞെടുപ്പ് കമ്മീഷനിലെ നാല് ഉദ്യോഗസ്ഥരാണ് ശ്രീലങ്കയിലേക്ക് കടന്നതെന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാലിദ്വീപ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റോയിറ്റേഴ്സ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭീഷണി മൂലമാണ് നാല് പേരില്‍ ഒരാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്നും അത് പേടിച്ചാണ് മാലിദ്വീപ് വിട്ടതെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം അബ്ദുള്ള യമീനിന്റെ പാര്‍ട്ടി തള്ളിക്കളഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നുള്ള ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നതോടെ ജനരോഷം ഭയന്നാണ് ഉദ്യോഗസ്ഥര്‍ നാടുവിട്ടതെന്നാണ് പാര്‍ട്ടി ഉന്നയിക്കുന്ന ആരോപണം.

maldives-15


ഫെബ്രുവരിയിലാണ് വിനോദസഞ്ചാരികളുടെ പറദീസയായ മാലിദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പ്രസിഡന്റായിരുന്ന അബ്ദുള്ളാ യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. സുപ്രീം കോടതി ജസ്റ്റിസും പ്രതിപക്ഷാംഗങ്ങളും ഉള്‍പ്പെടെയുള്ളവരെയും ഏകപക്ഷീയയമായി ജയിലില്‍ അടയ്ക്കുകയായിരുന്നു.

English summary
4 Maldives' Poll Officials Flee to Sri Lanka, Citing Threats as Defeated Abdulla Yameen Challenges Result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X