കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു, മൂന്ന് പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍

Google Oneindia Malayalam News

ന്യൂജഴ്‌സി: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ന്യൂ ജഴ്‌സിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഈ കുടുംബത്തിലെ മൂന്ന് പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ 20ഓളം ബന്ധുക്കളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഗ്രേസ് ഫസ്‌കോ എന്ന 73കാരിയും അവരുടെ മക്കളുമാണ് മരിച്ചത്. ഇവര്‍ നിരവധി പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കുടുംബവിരുന്നു സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തവരില്‍ മിക്കയാളുകളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

അതേസമയം, അമേരിക്കയില്‍ കൊറോണയ്‌ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം ശക്തമായി നടക്കുന്നുണ്ടെങ്കിലും രോഗം പകരുന്നതില്‍ ഒരു കുറവുമില്ല. 391 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആകെ മരണം 275 ആയി. ഇന്ന് 19 പേരാണ് അമേരിക്കയില്‍ മരിച്ചുവീണത്. 147 പേരാണ് അവിടെ നിന്ന് രോഗമുക്തി നേടി മടങ്ങിയിട്ടുള്ളത്.

ആഗോളതലത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11826 ആയി. 283069 പേര്‍ക്കാണ് കൊറോണ ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 93535 പേര്‍ രോഗമുതി നേടി. മരണത്തില്‍ ചൈനയെ മറികടന്ന ഇറ്റലിയില്‍ 4032 പേര്‍ മരണമടഞ്ഞു. 47021 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5129 പേര്‍ രോഗം ഭേദമായി മടങ്ങി. ഇതിനിടെ ഇറ്റലിയില്‍ പ്രായമായവരെ ചികിത്സിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇവിടെ 2655 പേര്‍ ഗുരുതരമായ അവസ്ഥയില്‍ തുടരുകയാണ്. ചൈനയില്‍ 81088 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ന് ചൈനയില്‍ 41 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണം 3255 കടന്നപ്പോള്‍ 71740 പേര്‍് രോഗമുക്തി നേടി.

English summary
4 Members Of A Single Family Dies Due Corona Virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X