കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനിൽ ആഭ്യന്തര യുദ്ധമോ? കറാച്ചിയിൽ ബഹുനില കെട്ടിടം സ്‌ഫോടനത്തിൽ തകർന്നു; 5 പേർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

കറാച്ചി: പാകിസ്ഥാനില്‍ അഭ്യന്തരയുദ്ധമെന്ന രീതിയില്‍ അഭ്യൂഹം പരക്കുന്നതിന് പിന്നാലെ രാജ്യത്ത് ഞെട്ടിച്ച് വന്‍ സ്‌ഫോടനം. ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ ഗുല്‍ഷന്‍ ഇക്ബാല്‍ പ്രദേശത്തെ ബഹുനില കെട്ടിടമാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടെന്നും 20ഓളം പേര്‍ക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടത്തിന്റെ ഭൂരിഭാഗവും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.

blast

അതേസമയം. പാചക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രാജ്യത്ത് സര്‍ക്കാരിനെതിരെയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് എതിരെയും ജനവിരുദ്ധ വികാരം ശക്തിപ്പെടുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവിയെ പാക് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തില്‍ സൈനിക മേധാവി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ദിവസം കറാച്ചിയിലെ ഒരു ബസ് സ്റ്റോപ്പില്‍ സ്‌ഫോടനം ഉണ്ടായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ ലംഭിച്ചില്ല. അതേസമയം, ഇന്നത്തെ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള പട്ടേല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദുർഗയായി കമല ഹാരിസ്, ചിത്രം ട്വീറ്റ് ചെയ്ത അനന്തരവൾക്കെതിരെ യുഎസിലെ ഹൈന്ദവ സംഘടനകൾദുർഗയായി കമല ഹാരിസ്, ചിത്രം ട്വീറ്റ് ചെയ്ത അനന്തരവൾക്കെതിരെ യുഎസിലെ ഹൈന്ദവ സംഘടനകൾ

സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവിയെ പാക് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തില്‍ സൈനിക മേധാവി ഉത്തരവിട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനാണ് സൈന്യം സിന്ധിലെ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ തട്ടിക്കൊണ്ടുപോയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അര്‍ധ സൈനിക വിഭാഗമായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിനെതിരെയാണ് ആരോണം. സംഭവത്തില്‍ കറാച്ചിയിലെ സൈനിക കമാന്‍ഡറോടാണ് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഉത്തരവിട്ടത്.

ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട്, വിവരങ്ങള്‍ പുറത്തു വിട്ട് ന്യൂയോര്‍ക്ക് ടൈംസ്ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട്, വിവരങ്ങള്‍ പുറത്തു വിട്ട് ന്യൂയോര്‍ക്ക് ടൈംസ്

കൂടാതെ സിന്ധ് പൊലീസും പാക് സൈന്യവും തമ്മിലുണ്ടായ വെടിവയ്പ്പില്‍ പത്തോളം പൊലീസുകാര്‍ കൊല്ലപ്പെട്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാകിസ്ഥാനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നുണ്ട്. എന്നാല്‍ പാകിസ്ഥാനിലെ പ്രധാന മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയി?; പാകിസ്താനില്‍ അഭ്യന്തര യുദ്ധമെന്ന് അഭ്യൂഹംസിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയി?; പാകിസ്താനില്‍ അഭ്യന്തര യുദ്ധമെന്ന് അഭ്യൂഹം

Recommended Video

cmsvideo
Saudi arabia cancelled free oil for pakistan | Oneindia Malayalam

വാക്സിന്‍ പരീക്ഷിച്ചവരില്‍ കോവിഡ് വൈറസ് കുത്തിവെക്കും, ശേഷം പഠനം എന്താണ് ഹ്യുമന്‍ ചലഞ്ച്-കൂടുതലറിയാംവാക്സിന്‍ പരീക്ഷിച്ചവരില്‍ കോവിഡ് വൈറസ് കുത്തിവെക്കും, ശേഷം പഠനം എന്താണ് ഹ്യുമന്‍ ചലഞ്ച്-കൂടുതലറിയാം

English summary
4-storey building destroyed, Karachi blast, Many Peoples Killed and Lot injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X