Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമന്‍ വിമതരുടെ മിസൈല്‍ ആക്രമണം 4 യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു

അബുദാബി: നാല് യുഎഇ സൈനികര്‍ യെമനില്‍ കൊല്ലപ്പെട്ടു. സൗദി സഖ്യസനേയ്‌ക്കൊപ്പം യെമന്‍ വിമതര്‍ക്കെതിരെ ആക്രമണം നടത്തിയ സൈനികരാണ് കൊല്ലപ്പെട്ടത്. സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് യെമന്‍ വിമതര്‍ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

ഏദനില്‍ വിമതര്‍ നടത്തുന്ന ശക്തമായ വ്യോമാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. യെമന്‍ സര്‍ക്കാരിന്റെ പാലസ് ഹോട്ടല്‍, സൈനിക ആസ്ഥാനങ്ങള്‍, അറബ് സഖ്യത്തിന്റെ സൈനിക താവളങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് യെമന്‍ വിമതര്‍ വ്യോമാക്രമണം നടത്തിയത് .

UAE, Attack , Soldier

ഈ ആക്രമണങ്ങളില്‍ യെമന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ സാധാരണക്കാരും ഉള്‍പ്പടുന്നു. ഏദന് മേല്‍ മിസൈല്‍ ആക്രമണമാണ് വിമതര്‍ നടത്തുന്നത്. ശക്തമായി അറബ് സഖ്യവും തിരിച്ചടിയ്ക്കുന്നുണ്ട് . നാല് യുഎഇ സൈനികരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട് .

കഴിഞ്ഞ മാസം യെമനില്‍ സൈനിക താവളത്തിന് നേരെ വിമതര്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 ഓളം യുഎഇ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ശക്തമായി അറബ് സഖ്യം വിമതര്‍ക്കെതിരെ തിരിച്ചടിയ്ക്കാന്‍ തുടങ്ങിയിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+