ഒരു സമയം ഒന്നിലധികം കാമുകിമാര്‍, കളളക്കാമുകനെ കാമുകിമാര്‍ കെട്ടിയിട്ട് പീഡിപ്പിച്ചു
ലണ്ടന്‍: ഒരേ സമയം ഒരുപാട് യുവതികളുമായി പ്രണയത്തിലാണെന്ന് ആരോപിച്ച് യുവാവിനെ നാല് സ്ത്രീകള്‍ കെട്ടിയിട്ട് പീഡിപ്പിച്ചു. ബ്രിട്ടനിലെ നോര്‍ത്ത് യോക്ക്‌ഷെയറിലാണ് സംഭവം. നാല് യുവതികളും പൊലീസ് പിടിയിലാവുകയും കോടതി ശിക്ഷിയ്ക്കുകയും ചെയ്തു.
യുവാവിനെ ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ കാമുകിമാരാണ് പകരം വീട്ടിയത്. അടുത്തിടെ യുവാവ് പല സ്ത്രീകളുമായി ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍പെട്ടെന്ന് അറസ്റ്റിലായ സ്ത്രീകള്‍ പറയുന്നു.

നതാലി ലില്ലി (19), ലിയ വൈറ്റ് (22), ബ്രന്‍ഡന്‍ ടെലി (27) ലൊറേന്‍ ഏര്‍ലെസ് എന്നവരാണ് കള്ളക്കാമുകനെ കുടുക്കിയത്. നതാലിയും ലിയയും ചേര്‍ന്ന് കള്ളം പറഞ്ഞ് ഏര്‍ലെസിന്റെ ഫഌറ്റില്‍ യുവാവിനെ എത്തിച്ചു. തുടര്‍ന്ന് ഇയാളെ കെട്ടിയിടുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തു.
ക്ളീനിംഗ് ദ്രാവകം കുടിപ്പിയ്ക്കുകയും ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിയ്ക്കുകയും ചെയ്‌തെന്ന് യുവാവ് പൊലീസില്‍ പറഞ്ഞു. സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ശരീരം പൊള്ളിപ്പിയ്ക്കുകയും ചെവിയും കവിളുകളും കടിച്ച് മുറിയ്ക്കുകയും ചെയ്തിരുന്നു. പിടിയാലായ സ്ത്രീകള്‍ കുറ്റം സമ്മതിച്ചു. ഏര്‍ലെസ് ആണ് ആക്രമണത്തിന്റെ ആസൂത്രക. ഇവര്‍ക്ക് അഞ്ച് മാസം തടവും ടെലിയ്ക്ക് ഒരു വര്‍ഷത്തെ തടവും മറ്റുള്ളവര്‍ക്ക് കമ്യൂണിറ്റി സര്‍വീസിനും കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications