കറുത്ത മുത്തിലെ ബാലമോളെ തോല്‍പ്പിയ്ക്കുന്ന 4 വയസുകാരി, പക്ഷേ തൊഴില്‍ നല്ല ഒന്നാന്തരം മോഷണം!
കൊളംബോ: കൊലപാതക കേസുകളിലും ബലാത്സംഗക്കേസുകളിലും കുട്ടികള്‍ പ്രതികളാകുന്ന ഒട്ടേറ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ എന്ന് വിശേഷിപ്പിച്ചാലും കുറഞ്ഞത് പത്ത് വയസിന് മുകളിലെങ്കിലും പ്രായമുള്ളവരാകും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക. എന്നാല്‍ ശ്രീലങ്കയില്‍ പൊലീസിന് തലവേദനയുണ്ടാക്കുന്ന കുട്ടിക്കുറ്റവാളിയ്ക്ക് പ്രായം വെറും നാല് വയസ് മാത്രം. നാല് വയസുകാരിയായ ഈ പെണ്‍കുട്ടി സ്വന്തം അമ്മയ്‌ക്കൊപ്പം നടത്തുന്ന മോഷണങ്ങളാണ് പൊലീസിനെ വെട്ടിലാക്കുന്നത്.
പ്രായം വളരെ കുറവാണെങ്കിലും മോഷണത്തില്‍ ഈ പ്രായക്കുറവ് ഒരു പ്രശ്‌നമേയല്ല. വളരെ ഓമനത്തം തോന്നുന്ന മുഖം തന്നെയാണ് ഈ കുട്ടിക്കള്ളിയ്ക്ക് ഏറെ അനുഗ്രഹമാകുന്നതും. കുട്ടിയെ കണ്ടാല്‍ ആര്‍ക്കും വാത്സല്യം തോന്നും. ഇത് മുതലെടുത്താണ് മോഷണം. അടുത്തിടെ ഇംഗിരിയയിലെ ഒരു കടയില്‍ നിന്നും 55,000 രൂപ മോഷ്ടിയ്ക്കുന്നതിനിടെ കുട്ടിക്കള്ളി സിസിടിവി ക്യാമറയില്‍ കുടുങ്ങി.

അമ്മയ്‌ക്കൊപ്പം കടയിലെത്തിയ കുട്ടി പണമിടുന്ന മേശയ്ക്കരികില്‍ ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നു. അമ്മയാകട്ടേ സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. കടയില്‍ തിരക്കേറിയതോടെ കുട്ടിയെ കടക്കാര്‍ ശ്രദ്ധിയ്ക്കാതെയായി. ഈ തക്കത്തിന് മേശയില്‍ നിന്നും പണം മോഷ്ടിച്ച് കുട്ടി അമ്മയ്ക്ക് നല്‍കി.തുടര്‍ന്ന് ഇരുവരും കടയില്‍ നിന്നും മുങ്ങുകയായിരുന്നു.കടയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞത്.












Click it and Unblock the Notifications