നാലുവയസ്സുകാരിയായ മകള്‍ അച്ഛന്‍റെ ജീവന്‍ രക്ഷിച്ചു
മിഷിഗണ്‍: നാല് വയസ്സുകാരി അപടകത്തില്‍പെട്ട അച്ഛന്റെ ജീവന്‍ രക്ഷിച്ചു. അച്ഛന്‍രെ ജീവന്‍ രക്ഷിച്ചതോടെ കാഡെന്‍സ് എന്ന കൊച്ചുമിടുക്കി വാര്‍ത്തകളില്‍ താരമായി. മുന്‍ അഗ്നി ശമന സേനാംഗമാണ് കുട്ടിനയുടെ അച്ഛനായ ക്രിസ് ലൂക്കാസ്. അയണ്‍ മൗണ്ടനിലാണ് ഇവരുടെ താമസം.
സംഭവം നടക്കുന്നതിങ്ങനെയാണ്. ക്രിസ് ലൂക്കാസ് തന്റെ ട്രക്കില്‍ നിന്നും ലോഹ ദണ്ഡ് വലിച്ചൂരുന്നതിനിടെയാണ് ഭാരമുള്ള വസ്തു തലയിലിടിച്ച് അദ്ദേഹം അബോധാവസ്ഥയിലാകുന്നത്. സംഭവം നടക്കുമ്പോള്‍ കാഡെന്‍സ് മാത്രമാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. സഹായത്തിനായി ആരെയെങ്കിലും വിളിയ്ക്കണമെങ്കില്‍ പോലും കിലോമീറ്ററുകള്‍ താണ്ടണം. വഴിയിലാകെ ഇരുട്ട് പരന്നിരുന്നു.

അച്ഛന്റെ തലയില്‍ നിന്ന് രക്തം വാര്‍ന്നു പോകുന്നത് കണ്ട് ഭയന്ന് കാഡെന്‍സ് സഹായത്തിനായി ഒരു ആളെത്തേടി ഇരുട്ടില്‍ അരകിലോമീറ്റര്‍ ദൂരമാണ് ഓടിയത്. ഒടുവില്‍ ഒരു വീട്ടിനു മുന്നിലെത്തി കുട്ടി തന്റെ അച്ഛന് അപകടം പറ്റിയ വിവരം അറിയിച്ചു. തുടര്‍ന്ന് അവരുടെ സഹായത്തോടെ ആംബുലന്‍സ് വിളിയ്ക്കുകയും ആശുപത്രിയില്‍ എത്തിയ്ക്കുകയും ചെയ്തത്..
ക്രിസ് ലൂക്കാസ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബോധം മറഞ്ഞ ശേഷം പിന്നീടെന്ത് നടന്നുവെന്ന് തനിയ്ക്കറിയില്ലെന്നും തന്നെ ആശുപത്രിയില്‍ എത്തിച്ചവരില്‍ നിന്നുമാണ് മകള്‍ തന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ നടത്തിയ ശ്രമങ്ങളെപ്പറ്റി അറിഞ്ഞതെന്നും ലൂക്കാസ് പറഞ്ഞു.












Click it and Unblock the Notifications