• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവാഹ വീട്ടിലേക്ക് മിസൈലുകള്‍ കുതിച്ചെത്തി; ചിതറിത്തെറിച്ച് ശരീരങ്ങള്‍!! ഇടനെഞ്ച് തകരുന്ന കാഴ്ച

 • By Desk
cmsvideo
  സൗദിയിൽ മിസൈൽ ആക്രമണം, റിയാദ് നടുങ്ങി | Oneindia Malayalam

  സന്‍ആ: വിവാഹ വീടെന്നോ ആഘോഷങ്ങളെന്നോ അക്രമികളുടെ കേന്ദ്രങ്ങളെന്നോ തരംതിരിവില്ലാതെയാണ് യുദ്ധമുഖങ്ങള്‍. ആഘോഷത്തിലും ആഹ്ലാദത്തിലുമായിരുന്ന ഒരു വിവാഹ വീട്ടിലേക്കാണ് മിസൈലുകള്‍ കുതിച്ചെത്തിയത്. സന്തോഷം നിറഞ്ഞുനിന്നിരുന്ന ആ വിവാഹ പന്തല്‍ നിമിഷ നേരം കൊണ്ട് ചോരക്കളമായി. പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പോലും ചിതറിത്തെറിച്ചു. വാവിട്ട് കരയുന്ന പ്രേതവീടായി മാറി.

  സൗദി അറേബ്യന്‍ സഖ്യസേന ആക്രമണം തുടരുന്ന യമനില്‍ നിന്നാണ് ഇത്തരമൊരു സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചുരുങ്ങിയത് 40 പേര്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണ സഖ്യ ഇനിയും കൂടുമെന്നും നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു...

  ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍

  ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍

  യമനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയിലാണ് സംഭവം. പരിക്കേറ്റവരെ നിരവധി ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരണ സംഖ്യ 40 ആയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

  രണ്ടു യുദ്ധവിമാനങ്ങള്‍

  രണ്ടു യുദ്ധവിമാനങ്ങള്‍

  പലരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ അഷ്‌വല്‍ പറയുന്നു. ബാനി കയ്‌സ് ജില്ലയിലെ അല്‍ റക്കയിലാണ് വിവാഹ വീട്ടിലേക്ക് മിസൈലുകള്‍ കുതിച്ചെത്തിയത്. രണ്ടു യുദ്ധവിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ടുപറന്നിരുന്നു.

  ജനവാസ കേന്ദ്രത്തിലേക്ക്

  ജനവാസ കേന്ദ്രത്തിലേക്ക്

  നിരവധി കാറുകളും വീടുകളുമുള്ള പ്രദേശത്തേക്കാണ് മിസൈലുകള്‍ പതിച്ചത്. വിവാഹത്തിന് എത്തിയവരുടെ കാറുകളും തകര്‍ന്നു. സൗദി അറേബ്യന്‍ സഖ്യസേനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

  യമനിലേക്കുള്ള വരവ്

  യമനിലേക്കുള്ള വരവ്

  സൗദി അറേബ്യന്‍ സഖ്യസേന യമനില്‍ ആക്രമണം നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മൂന്ന് വര്‍ഷം മുമ്പ് ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂത്തികള്‍ രാജ്യത്തിന്റെ ഭൂരിഭാഗവും പിടിച്ചടക്കിയ വേളയിലായിരുന്നു സൗദി സഖ്യസേനയുടെ യമനിലേക്കുള്ള വരവ്. യമനിലെ പ്രസിഡന്റിന് ഇന്ന് അധികാര പരിധി കുറവാണ്.

  താഇസില്‍ വാഹനങ്ങള്‍ തകര്‍ത്തു

  താഇസില്‍ വാഹനങ്ങള്‍ തകര്‍ത്തു

  വെള്ളിയാഴ്ച താഇസ് പ്രവിശ്യയില്‍ രണ്ടു വാഹനങ്ങള്‍ക്ക് നേരെ സഖ്യസേനയുടെ ആക്രമണമുണ്ടായിരുന്നു. 17 സാധാരണക്കാരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാര്‍ക്കറ്റില്‍ നിന്ന് ചരക്കുകളുമായി മടങ്ങിയ സംഘത്തിന്റെ വാഹനമാണ് ആക്രമണത്തില്‍ തകര്‍ന്നത്.

  വിറപ്പിച്ച ഹൂത്തി പട

  വിറപ്പിച്ച ഹൂത്തി പട

  യമനിലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയാണ്. ഇദ്ദേഹത്തെ വിറപ്പിച്ചാണ് ഹൂത്തി പട സന്‍ആയിലേക്ക് എത്തിയത്. 2015ലായിരുന്നു ഹൂഥി മുന്നേറ്റം. ഇതോടെ ഹാദി ഏദന്‍ നഗരത്തിലേക്ക് പിന്‍മാറി. അവിടെ കേന്ദ്രീകരിച്ചാണ് ഹാദിയുടെ ഭരണം. ഈ ഭരണത്തിന് കീഴില്‍ യമനിലെ ഭൂരിഭാഗം ജനങ്ങളും പെടുന്നില്ല.

   പ്രവാസിയായ പ്രസിഡന്റ്

  പ്രവാസിയായ പ്രസിഡന്റ്

  യമനിലെ മുക്കാല്‍ ഭാഗങ്ങളും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇവരെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നില്ല. സൗദിയുടെയും അമേരിക്കയുടെയും പിന്തുണ ഹാദി ഭരണകൂടത്തിനാണ്. ഹാദിയിപ്പോള്‍ സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.

  ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍

  ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍

  ഈ അവസരത്തിലാണ് യമനില്‍ വ്യാപക അക്രമം നടക്കുന്നത്. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് സൗദി സഖ്യത്തിന് കനത്ത തിരിച്ചടിയാണ്. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കണമെന്ന് സൗദിയോട് ഐക്യരാഷ്ട്രസഭ പലവട്ടം ആവശ്യപ്പെട്ടിരുന്നു.

  പതിനായിരങ്ങള്‍ കൊല്ലപ്പെട്ട നാട്

  പതിനായിരങ്ങള്‍ കൊല്ലപ്പെട്ട നാട്

  ഇറാന്‍ പിന്തുണയുള്ള യമനിലെ ഷിയാ സംഘമാണ് ഹൂഥികള്‍. ഇവരെ ഉപയോഗിച്ച് ഇറാന്‍ സൗദിക്കെതിരെ യുദ്ധം ചെയ്യുകയാണെന്ന് സൗദി ഭരണകൂടം ആരോപിക്കുന്നു. 2015 മാര്‍ച്ചിലാണ് സൗദി സൈന്യം യമനില്‍ ആക്രമണം നടത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ മൂന്ന് വര്‍ഷം പിന്നിടുന്നു.

  റിയാദിനെ വിറപ്പിക്കുന്നു

  റിയാദിനെ വിറപ്പിക്കുന്നു

  മൂന്നാം വാര്‍ഷികത്തില്‍ സൗദിയെ ശക്തമായി ആക്രമിക്കുമെന്ന് ഹൂഥികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞാഴ്ചകളില്‍ റിയാദിലേക്കും മിസൈല്‍ ആക്രമണം നടന്നിരുന്നു. എന്നാല്‍ സൗദി സൈന്യം മിസൈലുകള്‍ വെടിവച്ചിട്ടു.

  ഹാദിയെ ഭരണം ഏല്‍പ്പിക്കണം

  ഹാദിയെ ഭരണം ഏല്‍പ്പിക്കണം

  യമനില്‍ ഇതുവരെ 10000ത്തിലധികം സാധാരണക്കാര്‍ അറബ് സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. യമനിലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ തിരിച്ച് യമനില്‍ ഭരണമേല്‍പ്പിക്കുകയാണ് സൗദിയുടെ ലക്ഷ്യം. സൗദി സഖ്യത്തില്‍ യുഎഇയും ബഹ്‌റൈനുമുണ്ട്.

  താനൂരില്‍ മുസ്ലിം പണ്ഡിതന് ക്രൂര മര്‍ദ്ദനം; വാഹനം തകര്‍ത്തു, കേസെടുക്കാതെ പോലീസ്

  English summary
  At least 40 killed or injured in Saudi-led air strikes on Yemen wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more