മലാലയ്ക്ക് വേണ്ടി കരഞ്ഞ ബ്രിട്ടന്റെ തനിനിറം പുറത്ത്, മലാല എന്താ പ്രതികരിക്കാത്തത്, കാണൂ
ലണ്ടന്‍: മലാലാ യൂസഫ്സായിക്ക് വെടിയേറ്റപ്പോള്‍ തീവ്രവാദത്തെയും കുട്ടികള്‍ക്കെതിരായ അതിക്രമത്തേയും അപലപിച്ച രാജ്യമാണ് ബ്രിട്ടണ്. മലാലയ്ക്ക് വെടിയേറ്റ ശേഷം വിദഗ്ദ്ധ ചികിത്സ നല്‍കാനും താമസമൊരുക്കാനുമൊക്കെ മുന്‍കൈ എടുത്ത രാജ്യം. എന്നാല്‍ ഈ രാജ്യത്ത് കുട്ടികള്‍ക്ക് നേരെ വെടിയുതിര്ക്കെപ്പടുന്നു. അതും പൊലീസുകാര്‍. ഹൈ വോള്‍ട്ടേജ് വൈദ്യുത തോക്കുകളില്‍ നിന്നും കുട്ടികള്‍ക്ക് നേരെ വൈദ്യുതാഘാതമേല്പ്പിയ്ക്കുന്നതില് മിടുക്കന്മാരാണ് ബ്രിട്ടീഷ് പൊലീസുകാര്‍.
2012 ല്‍ മലാല വെടിയേറ്റ് വീണതിന് ശേഷമുള്ള 2013 ല്‍ ബ്രിട്ടണില്‍ 431 കുട്ടികള്‍ക്ക് നേരെയാണ് ടാസര്‍ ഗണ്‍ (വൈദ്യുതി കടത്തി വിട്ട് പ്രതികളെ വേദനിപ്പിക്കുന്ന തരത്തിലുള്ള തോക്ക് ) പ്രയോഗിച്ചത്. 50,000 വോള്‍ട്ട് വൈദ്യുതിയാണ് ഓരോ പ്രഹരത്തിലും കുട്ടികളിലേക്ക് കടക്കുന്നത്.
പലരും ബോധരഹിതരായി നിലത്ത് വീഴും. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ കുട്ടികളെ നേരിടാന്‍ ഇപ്പോഴും ബ്രിട്ടീഷ് പൊലീസുകാര്‍ ടാസര്‍ ഗണ്‍ കരുതുന്നു. ഞെട്ടിക്കുന്ന ചില വിവരങ്ങളിലേക്ക്...

ടാസര്‍ ഗണ്‍
കുട്ടികള്‍ ഉള്‍പ്പടെയുള്ള കുറ്റവാളികള്‍ക്ക് നേരെ പ്രയോഗിക്കുന്നതിനാണ് 2003 ല്‍ ബ്രിട്ടീഷ് പൊലീസുകാര്‍ക്കിടയില്‍ ടാസര്‍ ഗണ്‍ അവതരിപ്പിക്കുന്നത്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നേരെയാണ് ഗണ്‍ പ്രയോഗിക്കുന്നത്

അതികഠിനമായ വേദന
തോക്കില്‍ നിന്ന് വൈദ്യുതാഘാതമേല്ക്കുന്നവര് അതികഠിനമായ വേദനയില്‍ ബോധരഹിതരായി വീഴും. ഇപ്പോഴും നൈറ്റ് പട്രോളുകളില് നാലില്‍ രണ്ട് പൊലീസുകാര്‍ വീതം ടാസര്‍ ഗണ്‍ തങ്ങള്‍ക്കൊപ്പം കരുതുന്നു എന്നത് ഏറെ നിര്‍ഭാഗ്യകരം

ഞെട്ടിക്കുന്ന കണക്കുകള്‍
2013 ല്‍ മാത്രം 431 കുട്ടികളാണ് ടാസര്‍ ഗണ്ണിന് ഇരയായത്. യുഎന്‍ പോലും ടാസര്‍ ഗണ്‍ ഉപയോഗത്തെ പീഡനമായി കണ്ട് വിലക്കിയെങ്കിലും ബ്രിട്ടണ് ഇപ്പോഴും ഈ രീതി തുടരുന്നുണ്ട്.

മലാല
പാകിസ്താനിലെ സ്വാത് താഴ് വരയില്‍ പാക് താലിബാന്റെ വെടിയേറ്റ് മലാല വീണപ്പോള്‍ അതിനെ അപലപിയ്ക്കുകയും മലാലയ്ക്ക് ആശ്രയം നല്‍കുകയും ചെയ്ത രാഷ്ട്രമാണ് ബ്രിട്ടണ്

മുതല കണ്ണീര്
2012 ല്‍ മലാലയ്ക്ക് വെടിയേറ്റപ്പോള്‍ അപലപിച്ച ബ്രിട്ടണ് തങ്ങളുെട പൊലീസുകാരെ കുട്ടികള്‍ക്ക് നേരെ ടാസര്‍ ഗണ്‍ പ്രയോഗിക്കുന്നതില്‍ നിന്നും വിലക്കാത്തതെന്തെന്ന് അവ്യക്തം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications