കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാലയ്ക്ക് വേണ്ടി കരഞ്ഞ ബ്രിട്ടന്‍റെ തനിനിറം പുറത്ത്, മലാല എന്താ പ്രതികരിക്കാത്തത്, കാണൂ

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: മലാലാ യൂസഫ്‌സായിക്ക് വെടിയേറ്റപ്പോള്‍ തീവ്രവാദത്തെയും കുട്ടികള്‍ക്കെതിരായ അതിക്രമത്തേയും അപലപിച്ച രാജ്യമാണ് ബ്രിട്ടണ്‍. മലാലയ്ക്ക് വെടിയേറ്റ ശേഷം വിദഗ്ദ്ധ ചികിത്സ നല്‍കാനും താമസമൊരുക്കാനുമൊക്കെ മുന്‍കൈ എടുത്ത രാജ്യം. എന്നാല്‍ ഈ രാജ്യത്ത് കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ക്കെപ്പടുന്നു. അതും പൊലീസുകാര്‍. ഹൈ വോള്‍ട്ടേജ് വൈദ്യുത തോക്കുകളില്‍ നിന്നും കുട്ടികള്‍ക്ക് നേരെ വൈദ്യുതാഘാതമേല്‍പ്പിയ്ക്കുന്നതില്‍ മിടുക്കന്‍മാരാണ് ബ്രിട്ടീഷ് പൊലീസുകാര്‍.

2012 ല്‍ മലാല വെടിയേറ്റ് വീണതിന് ശേഷമുള്ള 2013 ല്‍ ബ്രിട്ടണില്‍ 431 കുട്ടികള്‍ക്ക് നേരെയാണ് ടാസര്‍ ഗണ്‍ (വൈദ്യുതി കടത്തി വിട്ട് പ്രതികളെ വേദനിപ്പിക്കുന്ന തരത്തിലുള്ള തോക്ക് ) പ്രയോഗിച്ചത്. 50,000 വോള്‍ട്ട് വൈദ്യുതിയാണ് ഓരോ പ്രഹരത്തിലും കുട്ടികളിലേക്ക് കടക്കുന്നത്.

പലരും ബോധരഹിതരായി നിലത്ത് വീഴും. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ കുട്ടികളെ നേരിടാന്‍ ഇപ്പോഴും ബ്രിട്ടീഷ് പൊലീസുകാര്‍ ടാസര്‍ ഗണ്‍ കരുതുന്നു. ഞെട്ടിക്കുന്ന ചില വിവരങ്ങളിലേക്ക്...

ടാസര്‍ ഗണ്‍

ടാസര്‍ ഗണ്‍

കുട്ടികള്‍ ഉള്‍പ്പടെയുള്ള കുറ്റവാളികള്‍ക്ക് നേരെ പ്രയോഗിക്കുന്നതിനാണ് 2003 ല്‍ ബ്രിട്ടീഷ് പൊലീസുകാര്‍ക്കിടയില്‍ ടാസര്‍ ഗണ്‍ അവതരിപ്പിക്കുന്നത്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നേരെയാണ് ഗണ്‍ പ്രയോഗിക്കുന്നത്

അതികഠിനമായ വേദന

അതികഠിനമായ വേദന

തോക്കില്‍ നിന്ന് വൈദ്യുതാഘാതമേല്‍ക്കുന്നവര്‍ അതികഠിനമായ വേദനയില്‍ ബോധരഹിതരായി വീഴും. ഇപ്പോഴും നൈറ്റ് പട്രോളുകളില്‍ നാലില്‍ രണ്ട് പൊലീസുകാര്‍ വീതം ടാസര്‍ ഗണ്‍ തങ്ങള്‍ക്കൊപ്പം കരുതുന്നു എന്നത് ഏറെ നിര്‍ഭാഗ്യകരം

ഞെട്ടിക്കുന്ന കണക്കുകള്‍

ഞെട്ടിക്കുന്ന കണക്കുകള്‍

2013 ല്‍ മാത്രം 431 കുട്ടികളാണ് ടാസര്‍ ഗണ്ണിന് ഇരയായത്. യുഎന്‍ പോലും ടാസര്‍ ഗണ്‍ ഉപയോഗത്തെ പീഡനമായി കണ്ട് വിലക്കിയെങ്കിലും ബ്രിട്ടണ്‍ ഇപ്പോഴും ഈ രീതി തുടരുന്നുണ്ട്.

മലാല

മലാല

പാകിസ്താനിലെ സ്വാത് താഴ് വരയില്‍ പാക് താലിബാന്റെ വെടിയേറ്റ് മലാല വീണപ്പോള്‍ അതിനെ അപലപിയ്ക്കുകയും മലാലയ്ക്ക് ആശ്രയം നല്‍കുകയും ചെയ്ത രാഷ്ട്രമാണ് ബ്രിട്ടണ്‍

മുതല കണ്ണീര്‍

മുതല കണ്ണീര്‍

2012 ല്‍ മലാലയ്ക്ക് വെടിയേറ്റപ്പോള്‍ അപലപിച്ച ബ്രിട്ടണ്‍ തങ്ങളുെട പൊലീസുകാരെ കുട്ടികള്‍ക്ക് നേരെ ടാസര്‍ ഗണ്‍ പ്രയോഗിക്കുന്നതില്‍ നിന്നും വിലക്കാത്തതെന്തെന്ന് അവ്യക്തം

English summary
New figures have revealed that police in England and Wales resorted to firing potentially lethal high-voltage taser guns on more than 430 children in 2013.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X