Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമ്പതുകാരിയായ മകളെ തുടര്‍ച്ചയായി 5 വര്‍ഷം... നീചന്‍, ഇയാളൊക്കെ ഒരു അച്ഛനാണോ?? എന്നിട്ട് കിട്ടിയതോ!!!

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ - എല്‍ ജി ബി ടി മൂവ്‌മെന്റുകളെ വരെ താറുമാറാക്കുന്ന രീതിയില്‍ ഇതിനൊപ്പം പീഡോഫീലുകളെ കൂടി കൂട്ടിക്കെട്ടിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുകയാണ്. അറിഞ്ഞോ അറിയാതെയോ, കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇടയാകാന്‍ പോകുന്നു എന്ന മാരക വിപത്തിലേക്കാണ് ഈ ചര്‍ച്ചകളുടെ പോക്ക്. അത് മാത്രമല്ല അപകടം, ഇയാളെപ്പോലുള്ള അച്ഛന്‍മാര്‍ (അങ്ങനെ വിളിക്കാമെങ്കില്‍) ന്യായീകരിക്കപ്പെടും എന്നത് കൂടിയാണ്...

തുടര്‍ച്ചയായി 5 വര്‍ഷം

തുടര്‍ച്ചയായി 5 വര്‍ഷം

മകളെ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത 44കാരനാണ് ഇപ്പോള്‍ കോടതി കഠിനശിക്ഷ വിധിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ച് വര്‍ഷമാണ് ഈ നീചന്‍ തന്റെ ലൈംഗികദാഹം തീര്‍ക്കാന്‍ ഉപയോഗിച്ചത്. 2007 നും 2012നും ഇടയിലായിരുന്നു ഈ സംഭവം.

വെറും ഒമ്പതാമത്തെ വയസില്‍

വെറും ഒമ്പതാമത്തെ വയസില്‍

മകള്‍ക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് ഇയാള്‍ ആദ്യമായി കുട്ടിയെ പീഡിപ്പിച്ചത്. മകള്‍ക്ക് 14 വയസ്സാകുന്നത് വരെ ഇയാള്‍ ഇത് തുടര്‍ന്നു. രണ്ടാനമ്മയുടെ സഹോദരിയോടാണ് കുട്ടി ഇക്കാര്യം ആദ്യമായി പറഞ്ഞത്. പിന്നീട് ഒരു പാസ്റ്ററോടും. എന്നാല്‍ പാസ്റ്ററുടെ അടുത്ത് നിന്നും കുട്ടിക്കുണ്ടായത് ഭീകരമായ അനുഭവമാണ്.

അച്ഛനല്ലേ മോളേ

അച്ഛനല്ലേ മോളേ

തനിക്ക് സഹായം കിട്ടും എന്ന് പ്രതീക്ഷിച്ച ആ പതിനാല് കാരിയെ ഞെട്ടിക്കുന്നതായിരുന്നു പാസ്റ്ററുടെ പ്രതികരണം. നിന്റെ അച്ഛന്‍ ചെയ്തത് തെറ്റ് തന്നെയാണ്, എന്നാലും അത് നിന്റെ അച്ഛനല്ലേ മോളേ - ഇതായിരുന്നത്രെ പാസ്റ്ററുടെ പ്രതികരണം. മാത്രമല്ല, കുട്ടിയോട് അച്ഛന് വേണ്ടി പ്രാര്‍ഥിക്കാനും ഇയാള്‍ ആവശ്യപ്പെട്ടത്രെ.

പുറംലോകം അറിഞ്ഞത്

പുറംലോകം അറിഞ്ഞത്

തന്റെ പ്രായത്തിലുളള കുറച്ച് കുട്ടികള്‍ വഴിയാണ് പെണ്‍കുട്ടി ഈ പീഡനകഥ പോലീസില്‍ അറിയിച്ചത്. കുട്ടി അവസാനമായി ആക്രമിക്കപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇത്. ഉടന്‍ തന്നെ പോലീസ് കുട്ടിയുടെ അച്ഛനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. 2014 ജൂലൈ മുതല്‍ ഇയാള്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

18 വര്‍ഷം തടവ്

18 വര്‍ഷം തടവ്

2007 മുതല്‍ 2012 വരെ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച 44കാരന് 18 വര്‍ഷത്തെ തടവാണ് ശിക്ഷ കിട്ടിയത്. എന്നാല്‍ ഇയാള്‍ 18 വര്‍ഷത്തിന് മുമ്പേ ജയിലില്‍ നിന്നും പുറത്തിറങ്ങും. വിചാരണക്കാലത്ത് ജയിലില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ ഈ 18 വര്‍ഷത്തില്‍ നിന്നും കുറയ്ക്കും എന്നാണ് അറിയുന്നത്.

സംഭവം ആന്റിഗ്വയില്‍

സംഭവം ആന്റിഗ്വയില്‍

ആന്റിഗ്വയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചെങ്കിലും പെണ്‍കുട്ടിയുടെ വിവരം പുറത്താകും എന്നതിനാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് കോടതി നിര്‍ദേശമുണ്ട്. ഈ പെണ്‍കുട്ടി കൂടാതെ ഇയാള്‍ക്ക് അഞ്ച് മക്കള്‍ കൂടിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+