കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷം കലര്‍ന്ന നോന്പ് തുറ ഭക്ഷണം കഴിച്ച് 45 ഐസിസ് ഭീകരര്‍ മരിച്ചു, വിഷം ചേര്‍ത്തത് സൈന്യമോ?

Google Oneindia Malayalam News

മൊസൂള്‍: വിഷമയമായ നോമ്പുതുറ ഭക്ഷണം കഴിച്ച് 45 ഐസിസ് ഭീകരര്‍ മരിച്ചു. മൊസൂളിലാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ഐസിസ് ഭീകരര്‍ മരിച്ചത്. 145 ഭീകരരാണ് നോമ്പ് തുറയ്ക്ക് എത്തിയത്. ഇവരില്‍ 45 പേര്‍ ഭക്ഷണം കഴിച്ച് അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ മരിയ്ക്കുകയായിരുന്നു.

ഭക്ഷണം കഴിച്ച് മറ്റ് ഭീകരരും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കുര്‍ദ്ദിസ്ഥാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി വക്താവിന്റെ വാക്കുകളെ ഉദ്ധരിച്ച് ഇറാഖി ന്യൂസ് ഡോട്ട് കോം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരരെ കൊല്ലാന്‍ ബോധപൂര്‍വ്വം ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണെന്ന സംശയം ശക്തമാകുന്നുണ്ട്. മുന്‍പും സമാനമായ രീതിയില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഐസിസുകാരെ കൊലപ്പെടുത്തിയിരുന്നു...

നോമ്പ് തുറ

നോമ്പ് തുറ

നോമ്പ് തുറയ്ക്ക് തയ്യാറാക്കിയ ഭക്ഷണം കഴിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്

മൊസൂളില്‍

മൊസൂളില്‍

മൊസൂളില്‍ നോമ്പ് തുറയ്ക്കായി 145 ഐസിസുകാരാണ് എത്തിയത്

വിഷം ചേര്‍ത്തു

വിഷം ചേര്‍ത്തു

സിറിയന്‍ റെബലുകള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതായി സംശയം

മുന്‍പും

മുന്‍പും

കഴിഞ്ഞ നവംബറില്‍ പാചകക്കാരുടെ വേഷത്തില്‍ ഫ്രീ സിറിയന്‍ ആര്‍മി ഐസിസുകാര്‍ക്ക് വിഷം ചേര്‍ത്ത ഭക്ഷണം നല്‍കി കൊന്നിരുന്നു

വിട്ടുവീഴ്ചയില്ല

വിട്ടുവീഴ്ചയില്ല

റംസാന്‍ വ്രതം അനുഷ്ഠിയ്ക്കുന്ന കാര്യത്തില്‍ ഐസിസുകാര്‍ വിട്ടുവീഴ്ച ചെയ്യാറില്ല. വ്രതം മുടക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാറുമുണ്ട്.

English summary
45 Isis Fighters Die in 'Iftar Poisoning'; 100 More Ill After Eating Ramadan Meals in Mosul.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X