കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ട്രെയിനില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് 65 മരണം; ഒട്ടേറെ പേര്‍ക്ക് ഗുരുതര പരിക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
Pakistan train fire death toll rises to 65 | Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താനില്‍ ട്രെയിനിന് തീപിടിച്ച് 65 പേര്‍ മരിച്ചു. യാത്രക്കാര്‍ പാചക വാതക സ്റ്റൗ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നാണ് തീ അതിവേഗം പടര്‍ന്നത്. തീ വ്യാപിച്ചതോടെ ഒട്ടേറെ പേര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. പഞ്ചാബ് പ്രവിശ്യയിലെ ലിയാഖത്ത്പൂരിലാണ് സംഭവം.

Pakistan

ട്രെയിനില്‍ ഗ്യാസ് സ്റ്റൗ ഉപയോഗിക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ച് ഭക്ഷണം പാകം ചെയ്തതാണ് ദുരന്തത്തിന് കാരണം. യാത്രക്കാരുടെ കൈവശം പാചക എണ്ണയുമുണ്ടായിരുന്നു. തീ വേഗത്തില്‍ പടരാന്‍ കാരണം ഇതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കറാച്ചി-റാവല്‍പിണ്ടി ടെസ്ഗാം എക്പ്രസിന്റെ മൂന്ന് ബോഗികളിലാണ് പൊട്ടിത്തെറിയെ തുടര്‍ന്ന് തീപ്പിടുത്തമുണ്ടായത്. കറാച്ചിക്കും ലാഹോറിനുമിടയിലാണ് ലിയാഖത്ത്പൂര്‍. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീംസ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീം

രണ്ടു ഗ്യാസ് സ്റ്റൗകളാണ് പൊട്ടിത്തെറിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് റെയില്‍വെ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് ഉത്തരവിട്ടു. ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതാണ് പലരും മരിക്കാന്‍ കാരണം. 15 പേരുടെ പരിക്ക് ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. ദീര്‍ഘയാത്രയ്ക്ക് വരുന്നവര്‍ ഗ്യാസ് സ്റ്റൗ കൊണ്ടുവരുന്നതാണ് ദുരന്തത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു.

English summary
46 Killed On Pakistan Train Fire After Cooking Stoves Explode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X