ഉന്നത പൊലീസ് ഉദ്യോഗസ്ഥനും വിവാഹിതനുമായ 47കാരന്‍ 17കാരിയെ കെട്ടി
മോസ്‌ക്കോ: 47കാരനായ ചെചെന്‍ പൊലീസുകാരന്‍ 17കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ചെചെന്‍(ചെച്നിയ) റിപ്പബ്ളിക്കിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് നിയമ ലംഘനം നടത്തി 17കാരിയെ വിവാഹം കഴിച്ചത്. ചെചെന്‍ റിപ്പബ്ളിക്ക് തലവന്‍ റംസാന്‍ കദ്രോവിന്റെ ഏറ്റവും അടുത്ത അനുയായിയും സുഹൃത്തുമാണ് പൊലീസുകാരനെന്ന് വിവാഹത്തിന് ദൃക്‌സാക്ഷിയായിരുന്ന എഎഫ് പി റിപ്പോര്‍ട്ടര്‍ പറയുന്നു.ബഹുഭാര്യത്വത്തിന് എതിരാണ് റഷ്യന്‍ നിയമം. ഈ സാഹചര്യത്തിലാണ് വിവാഹതിനായ പൊലീസുകാരന്‍ 17കാരിയെ കല്യാണം കഴിയ്ക്കുന്നത്.
ചെചെന്‍ തലസ്ഥാനമായ ഗ്രോസ്‌നിയിലെ ഒരു രജിസ്ട്രിയില്‍ വച്ചായിരുന്നു വ്‌വാഹം രജിസ്റ്റര്‍ ചെയ്തതെന്നും ലേഖകന്‍ പറയുന്നു. പെണ്‍കുട്ടി ഏറെ ദുഖിതയായായാണ് വിവാഹത്തിനെത്തിയതെന്നും ലേഖകന്‍ പറയുന്നു. വിവാഹത്തിന്റെ വിരുന്നത് സത്ക്കാരം ഒരു ആഡംബര ഹോട്ടലിലാണത്രേ നടന്നത്.

വിവാഹ സത്ക്കാരത്തില്‍ കദ്രോവ് പങ്കെടുത്തു. വിവാഹത്തില്‍ പങ്കെടുത്തവരില്‍ പോലും വരന്റേയും വധുവിന്റെയും പ്രായവ്യത്യാസത്തെച്ചൊല്ലി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. റഷ്യയിലെ ശൈശവ അവകാശ നിയമങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും അതേ സമയം ബഹുഭാര്യത്വം അനുവദിയ്ക്കില്ലെന്നും ചൈല്‍ഡ് റൈറ്റസ് കമ്മീഷണര്‍ പാവേല്‍ അസ്താകോവ് പറഞ്ഞു.പ്രണയത്തിനും വിവാഹത്തിനും പ്രായമില്ലെന്നായിരുന്നു കദ്രോവിന്‍റെ പ്രതികരണം. സംഘര്‍ഷങ്ങള്‍ക്ക് കുറവില്ലാത്ത ചെചെന്‍ റിപ്പബ്ളിക്കില്‍ പുതിയ വിവാദങ്ങള്‍ക്ക് പൊലീസുകാരന്‍റെ വിവാഹം വഴിതെളിയ്ക്കും.












Click it and Unblock the Notifications