കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിൽ 483 പുതിയ കേസുകൾ: സൌദിയിലും കുവൈത്തിലും രോഗികളുടെ എണ്ണം ഉയരുന്നു, കുവൈത്തിൽ 80 ഇന്ത്യക്കാർ!

Google Oneindia Malayalam News

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തത്. സൌദിയിൽ അഞ്ച് പേരും യുഎഇയിൽ ആറ് പേരുമാണ് രോഗം ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്. സൌദിയിൽ 1141 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 12, 772 ലേക്ക് ഉയർന്നിട്ടുണ്ട്. 114 പേരാണ് സൌദിയിൽ മാത്രം കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. അതേ സമയം 1812 പേർ രോഗംഭേദമായി വീടുകളിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. സൌദിയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്.

'ഇത് പണമുണ്ടാക്കാനുള്ള സമയമല്ല' വാക്സിൻ പരീക്ഷണത്തിൽ സെറം സിഇഒ, സമയത്തിന്റെ ആവശ്യകത വാക്സിൻ!!'ഇത് പണമുണ്ടാക്കാനുള്ള സമയമല്ല' വാക്സിൻ പരീക്ഷണത്തിൽ സെറം സിഇഒ, സമയത്തിന്റെ ആവശ്യകത വാക്സിൻ!!

യുഎഇയിൽ ആറ് പേർ കൂടി മരിച്ചതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52 ആയിട്ടുണ്ട്. 483 പേർക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 8238 ആയിട്ടുണ്ട്. 1200ലധികം ഇന്ത്യക്കാർക്കാണ് കുവൈത്തിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിൽ രണ്ട് ഇന്ത്യക്കാർ കൂടി വൈറസ് ബാധയെത്തുടർന്ന് മരിച്ചതോടെ കുവൈത്തിൽ രോഗബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം അഞ്ചായിട്ടുണ്ട്. 168 പേർക്കാണ് രാജ്യത്ത് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 80 പേർ ഇന്ത്യക്കാരാണ്. 2,248 പേർക്ക് കൊറോണ സ്ഥിരീകരിച്ച കുവൈത്തിൽ 249 പേരും ഇന്ത്യൻ പൌരന്മാരാണ്.

corona-virus22222-

7141 പേർക്ക് രോഗം സ്ഥിരീകരിച്ച ഖത്തറിൽ ഒരാൾ കുടി മരിച്ചിട്ടുണ്ട്. 608 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 976 പേർ ചികിത്സയിൽ കഴിയുന്ന ബഹറിനിൽ 1026 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ഒമാനിൽ 1614 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 106 പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് 178, 000 പേരെ കൊന്നൊടുക്കിയ കൊറോണ വൈറസ് 2.6 പേരെയാണ് ബാധിച്ചിട്ടുള്ളതെന്നാണ് ഹോപ്കിൻസ് സർവ്വകലാശാല നൽകുന്ന കണക്കുകൾ.

'ഗള്‍ഫിലെ അവസ്ഥ പരമദയനീയം; പിറന്നനാട്ടില്‍ അഗതികളായി വസിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ''ഗള്‍ഫിലെ അവസ്ഥ പരമദയനീയം; പിറന്നനാട്ടില്‍ അഗതികളായി വസിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ'

ഇന്ത്യയിൽ ജീവനക്കാർക്ക് നാല് മാസത്തെ അവധി! പ്രതിസന്ധി മറികടക്കാൻ ഒയോ!! ലഭിക്കുന്നത് ഈ ആനുകൂല്യങ്ങൾഇന്ത്യയിൽ ജീവനക്കാർക്ക് നാല് മാസത്തെ അവധി! പ്രതിസന്ധി മറികടക്കാൻ ഒയോ!! ലഭിക്കുന്നത് ഈ ആനുകൂല്യങ്ങൾ

ഗര്‍ഭിണികള്‍ എന്ത് ചെയ്യും... സിസിലിയിലെ നിയമം ഇങ്ങനെ, 120 കിലോമീറ്റര്‍ താണ്ടണം, ഇറ്റലിയിലെ ദുരവസ്ഥ!ഗര്‍ഭിണികള്‍ എന്ത് ചെയ്യും... സിസിലിയിലെ നിയമം ഇങ്ങനെ, 120 കിലോമീറ്റര്‍ താണ്ടണം, ഇറ്റലിയിലെ ദുരവസ്ഥ!

English summary
483 New cases in UAE,number of cases increses in Gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X