കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിബിയില്‍ ഐസിസിന് നേ‍ര്‍ക്ക് അമേരിയ്ക്കന്‍ ആക്രമണം; 49 പേരെ വധിച്ചു

Google Oneindia Malayalam News

ട്രിപ്പോളി: ഐസിസ് തീവ്രവാദികളെ ലക്ഷ്യമാക്കി യു എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 49 പേര്‍ മരിച്ചു. ടൂണീഷ്യ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരതുന്ന ഭീകരരെ ലക്ഷ്യംവച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.

പ്രാദേശിക സമയം 3.30ന് ട്യുണീഷ്യന്‍ അതിര്‍ത്തിയായ സബ്രതയിലായിരുന്നു വ്യോമാക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷം ടുണീഷ്യയിലെ മ്യൂസിയത്തിലും ബീച്ച് റിസോര്‍ട്ടിലും ഐസിസ് ഭീകരാക്രമണം നടത്തിയിരുന്നു. ലിബിയയില്‍ പരിശീലനം നേടിയ ഭീകരരായിരുന്നു ആക്രമണം നടത്തിയത്. ഐസിസ് ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്ത ചൗച്ചനെ ലക്ഷ്യം വെച്ചാണ് അമേരിക്കന്‍ സൈന്യം ലിബിയയില്‍ വ്യോമാക്രമണം നടത്തിയത്.

isis

മുഅമ്മര്‍ ഗദ്ദാഫി സ്ഥാനഭ്രഷ്ടനാക്കപെട്ട ശേഷം അശാന്തി നിലനില്‍ക്കുന്ന ലിബിയയില്‍ ഐസിസ് സാന്നിധ്യം ശക്തമാക്കാന്‍ ശ്രമിക്കുകയാണ്. വ്യോമാക്രമണം നടന്ന സ്ഥലത്തു നിന്ന് തീവ്രവാദികളുടെ ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി യുഎസ് നൂറുകണക്കിന് വ്യോമാക്രമണമാണ് ഐസിസിനെതിരെ നടത്തിയത്.

English summary
American warplanes hit an ISIS camp in Libya and 49 persons killed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X