കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റദിവസം 490 കേസുകൾ: യുഎഇയിൽ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു, മൂന്ന് മരണം!!

Google Oneindia Malayalam News

അബുദാബി: യുഎഇയിൽ 490 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതിയതായി 30000 ഓളം പരിശോധനകൾ നടത്തിയതിൽ നിന്നാണ് 490 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,755 ലെത്തിയിട്ടുണ്ട്. യുഎഇ ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്ക് പ്രകാരം 3 മൂന്ന് പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചിട്ടുണ്ട്. ഇതോടെ 49 പേരാണ് രാജ്യത്ത് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. ഈ ആഴ്ചയിൽ 1,453 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്.

മടങ്ങി വരുന്ന പ്രവാസികൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് സർക്കാർ! ശ്രദ്ധിക്കേണ്ടത് 15 കാര്യങ്ങൾ!മടങ്ങി വരുന്ന പ്രവാസികൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് സർക്കാർ! ശ്രദ്ധിക്കേണ്ടത് 15 കാര്യങ്ങൾ!

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അധികമായി യുഎഇ പൌന്മാരും താമസക്കാരും ഉൾപ്പെടെ 30,0000 പേരെയാണ് പരിശോധിച്ചിട്ടുള്ളത്. യുഎഇ പൌരന്മാർക്ക് പുറമേ നിരവധി വിദേശകളും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ ഇവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേ സമയം മികച്ച പരിചരണവും ഇവർക്ക് ലഭ്യമാക്കി വരുന്നുണ്ട്.

coronavirus54-15

എട്ട് ലക്ഷത്തോളം പേരെയാണ് രാജ്യത്ത് കൊറോണ വൈറസ് പരിശോധനയ്ക്കായി ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവാണ് പ്രകടമാകുന്നത് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ ഫീൽഡ് ആശുപത്രികളും ഒരുക്കും. അബുദാബിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരും ഡോക്ടർമാരുമാണ് കൊവിഡ് പോരാട്ടത്തിന് ശക്തി പകരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ രണ്ട് തവണ പരിശോധിച്ച ശേഷമാണ് വീടുകളിലേക്ക് വിട്ടയ്ക്കുന്നതെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയ വക്താവ് വ്യക്തമാക്കിയത്.

ആഗോള തലത്തിൽ 1,70,000 പേർ രോഗം ബാധിച്ച് മരിച്ചപ്പോൾ, 24,75,841 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. 42,295 പേർ മരിച്ച അമേരിക്കയിൽ 7,86,600 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, എന്നീ രാജ്യങ്ങളിലാണ് അമേരിയ്ക്ക് ശേഷം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇറ്റലിയിൽ 24,114 പേർ മരിച്ചപ്പോൾ സ്പെയിനിൽ 20,852 പേരാണ് മരിച്ചത്. 20000 പേർ ഫ്രാൻസിലും കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്.

English summary
490 New cases reported in UAE, death toll reches 46
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X