പാകിസ്ഥാനില്‍ ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 5.5, ജനം ഭീതിയില്‍
പാകിസ്ഥാന്‍: പാകിസ്ഥാന്റെ കൈബര്‍ പാക്തുംഖ്വ പ്രവശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ ഭൂചലനത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്. കെട്ടിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടി. നാശനഷ്ടങ്ങളോ മറ്റ് വിവരങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്ഥാന്‍ മാധ്യമമായ ദുനിയാല്‍ ന്യൂസ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. അതേ സമയം എന്തെങ്കിലും നാശ നഷ്ടങ്ങള്‍ ഉണ്ടാതായോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനിലും മറ്റു സ്ഥലങ്ങളിലും ഭൂചലനം ഉണ്ടായേക്കാമെന്ന് യു എസ് ജിയോളജികല്‍ സര്‍വ്വേ മുന്നറിയിപ്പ് നല്ർകിയിരുന്നു.

പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 2015 ഒക്ടോബറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അതിന് ശേഷമാണ് 5.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതില്‍ 400 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെപ്പം തന്നെ നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടു സംഭവിച്ചിരുന്നു.












Click it and Unblock the Notifications