Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്‍ഡമാനില്‍ ഭൂചലനം, ഒരു മാസത്തിനിടെ രണ്ടാം തവണ

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വ്വേ(USGS) റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലാണ് ഭൂചലനം ഉണ്ടായത്. 86.8 കിലോമീറ്റര്‍ തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് 10 നും സമാനമായ ഭൂചലനം ആന്‍ഡമാന്‍ ദ്വീപുകളില്‍ ഉണ്ടായിരുന്നു.

earthquake

രാവിലെ എട്ടേകാലോടെയാണ് ഭൂചനലം അനുഭവപ്പെട്ടത്. പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി. പ്രകമ്പനം അത്ര അപകടകരമല്ലെന്നും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

അതേസമയം ഇന്നലെ പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം ജമ്മു കശ്മീരിലും ഉണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+