കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിൽ ഭൂചലനം; 7 മരണം; 400 ലേറെ പേർക്ക് പരിക്ക്

Google Oneindia Malayalam News
Iran

ടെഹ്‌റാൻ: ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ഏഴു പേർ മരിച്ചു. 440 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഇറാനിലെ തുർക്കി അതിർത്തിയോട് ചേർന്നുള്ള വെസ്റ്റ് അസർബൈജാൻ പ്രവിശ്യയിലെ ഖോയ് നഗരത്തിലാണ് ഭൂചലനം.

ശനിയാഴ്ചയാണ് റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ 7 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഖോയ് നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.

ഖൗവിയുടെ 14 കിലോമീറ്റർ എസ്എസ്‌ഡബ്ല്യു 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഖോയ് കൗണ്ടിയുടെ ഒരു നഗരവും തലസ്ഥാനവുമാണ് ഖോയ്.

എത്തിയത് ഭർത്താവിന്റെ അവിഹിതം പൊക്കാൻ; ഒടുവിൽ വേശ്യാലയത്തിൽ ജോലിക്കാരിയായി; കാരണം ആ ചോദ്യം!!എത്തിയത് ഭർത്താവിന്റെ അവിഹിതം പൊക്കാൻ; ഒടുവിൽ വേശ്യാലയത്തിൽ ജോലിക്കാരിയായി; കാരണം ആ ചോദ്യം!!

ദുരന്തബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചതായും ആശുപത്രികളോട് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശിച്ചതായും ഇറാനിയൻ എമർജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂകമ്പമുണ്ടായ പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

English summary
5.9 magnitude earthquake kills 7 in northwestern Iran, Here are the complete details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X