ബുര്‍ജ് ഖലീഫയുടെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ നേര്‍ക്ക്: ഒപ്പമുള്ളത് 4 പേര്, വിവരങ്ങള്‍ ഇങ്ങനെ
ലണ്ടന്‍: ഭൂമിക്ക് നേരെ വീണ്ടും ഛിന്നഗ്രഹങ്ങളുടെ വരവ്. ഇത്തവണ എത്രത്തോളം അപകടമുണ്ട് എന്ന് മാത്രം വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ അതിന്റെ വലിപ്പമാണ് ചര്‍ച്ചയാവുന്നത്. ബുര്‍ജ് ഖലീഫയുടെ വലിപ്പത്തിലുള്ള ഛിന്നഗ്രഹമാണ് ഭൂമിക്ക് ഭീഷണിയായി എത്തുന്നത്. മൊത്തം അഞ്ച് ഛിന്നഗ്രഹങ്ങളാണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നതെന്ന് ബഹിരാകാശ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
2023 പിഡി1 ആണ് അതില്‍ ആദ്യത്തേത്തത്. ഇവ ഭൂമിയിലേക്ക് വേഗത്തിലാണ് വന്ന് കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് പതിനെട്ടിന് രാത്രിയിലായിരിക്കും ഇവ ഭൂമിയിലെത്തുക. ഒരു വിമാനത്തിന്റെ വലിപ്പമുണ്ട് ഇതിന്. 26962 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ വരവ്. ഭൂമിയുടെ 5.8 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവ എത്തുക.

ആസ്ട്രോയിഡ് 2011 ക്യുജെ21 ആണ് ഭൂമിയെ തേടി വരുന്ന മറ്റൊരു ഭീമാകാരന്‍. ഇതിന് 140 അടി വീതിയുണ്ട്. ഇവ ഭൂമിയിലേക്കുള്ള സഞ്ചാരം അതിവേഗത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 19ന് ഇത് ഭൂമിയുടെ അന്തരീക്ഷത്തിലെത്തും. ഇവയുടെ വേഗമാണ് ഏറ്റവും അപകടകരം. മണിക്കൂറില്‍ 54196 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ സഞ്ചാരം. എന്നാല്‍ ഇവയില്‍ നിന്ന് അപകടമുണ്ടാവില്ലെന്നാണ് ബഹിരാകാശ ഏജന്‍സികള്‍ പ്രവചിക്കുന്നത്. ഭൂമിയുടെ 4.9 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവ കടന്നുപോവുക. ഭയപ്പെടാനുള്ള കാര്യങ്ങള്‍ അതുകൊണ്ട് ഇവയില്‍ ഇല്ല.
ആസ്ട്രോയിഡ് 2023 പിഎം1 ആണ് അടുത്തതായി വരാനുള്ള ഛിന്നഗ്രഹം. ഓഗസ്റ്റ് 21നാണ് ഇവ ഭൂമിയുടെ ചുറ്റളവിലെത്തുക. ഇതും ഭീമാകാരനാണ്. 220 അടി വീതിയുണ്ട് ഈ ഛിന്നഗ്രഹത്തിന്. നാസ നല്കുന്ന വിവരങ്ങള്‍ പ്രകാരം ഭൂമിയുടെ 3.1 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവ എത്തുക. മണിക്കൂറില്‍ 66861 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ സഞ്ചാരം. തല്ക്കാലം അപകടത്തിന് സാധ്യതയില്ലെന്നാണ് നാസയുടെ റിപ്പോര്‍ട്ട്.
ആസ്ട്രോയിഡ് 2023 പിഎമ്മാണ് അടുത്തതായി ഭൂമിയെ തേടിവരുന്ന ഛിന്നഗ്രഹം. ഓഗസ്റ്റ് 22നാണ് ഇവ ഭൂമിയെ തേടിയെത്തുക. 154 അടിക്കും 328നും ഇടയിലാണ് ഇതിന്റെ വ്യാപ്തി. ഭൂമിയുടെ 3.6 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവ എത്തുക. അതുകൊണ്ട് ഭയപ്പെടാനില്ലെന്ന് ബഹിരാകാശ ഏജന്സികള്പറയുന്നു. മണിക്കൂറില്‍ 25082 കിലോമീറ്റര്‍ വേഗതയിലാണ് ഇവയുടെ സഞ്ചാരം.
ഏറ്റവും ഒടുവിലായി എത്തുന്നത് ആസ്ട്രോയിഡ് 1988 ഇജിയാണ്. ഇതൊരു ഭീമാകാരനാണ്. 1410 അടിക്കും 3149 അടിക്കും ഇടയിലാണ് ഇതിന്റെ വ്യാപ്തി. ഓഗസ്റ്റ് 23ന് ഇവ ഭൂമിക്ക് അടുത്തെത്തും. മണിക്കൂറില്‍ 51309 കിലോമീറ്റര്‍ വേഗത്തിലാണ് ഇവ ഭൂമിക്ക് നേരെ കുതിച്ച് വരുന്നത്. ഭൂമിയുടെ ആറ് മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലൂടെയാണ് ഇവ കടന്നുപോവുക.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications