Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ തുടര്‍ച്ചയായി 5 ദിവസത്തെ അവധി, എന്തിനാണെന്നോ?

ദുബായ്: യുഎഇയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അഞ്ച് ദിവസം അവധി. യുഎഇ ദേശീയ ദിനം രക്ത സാക്ഷിത്വം ദിനം എന്നിവയോട് അനുബന്ധിച്ചാണ് അഞ്ച് ദിവസത്തെ അവധി. സിഡംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് അവധി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഡിസംബറില്‍ അഞ്ച് ദിവസത്തെ അവധി ലഭിയ്ക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ മാനവ വിഭവശേഷി വകുപ്പ് പുറത്തിറക്കി.

രക്ത സാക്ഷിത്വ ദിനമായ ഡിസംബര്‍ ഒന്നിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തിയ്ക്കില്ല. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിയ്ക്കുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് എത്ര ദിവസത്തെ അവധി ലഭിയ്ക്കുമെന്ന് ഇതുവരേയും അറിവായിട്ടില്ല.

UAE

നവംബര്‍ 30നാണ് രക്തസാക്ഷിത്വ ദിനം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി അവധി നല്‍കുന്നതിന് വേണ്ടി ഡിസംബര്‍ ഒന്നിലേയ്ക്ക് അവധി മാറ്റുകയായിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍ ആണ് അവധി മാറ്റിയത്. ദുബായിലെ സ്‌കൂളുകള്‍ക്കും ഡിസംബറില്‍ അഞ്ച് ദിവസത്തെ അവധി ലഭിയ്ക്കും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+