കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5കുട്ടികള്‍ ചേര്‍ന്ന് 6വയസുകാരനെ 'ഐസിസ് മോഡലില്‍' കൊന്നു, ക്രൂരരായ കുട്ടിക്കൊലയാളികള്‍

  • By Meera Balan
Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: കൊലപാതകത്തിനും മയക്കുമരുന്ന് മാഫിയകളുടെ പോരാട്ടങ്ങള്‍ക്കുമൊക്കെ കുപ്രസിദ്ധിയാര്‍ജ്ജിച്ച മെക്‌സിക്കോയില്‍ നിന്ന് ഞെട്ടിപ്പിയ്ക്കുന്ന് ഒരു കൊലപാത വാര്‍ത്ത. അഞ്ച് കുട്ടികള്‍ ചേര്‍ന്ന് ആറ് വയസായ ആണ്‍കുട്ടിയെ കൊലപ്പെടുകത്തിയതാണ് സംഭവം. കേസില്‍ കുട്ടിക്കുറ്റവാളികള്‍ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തിയിരിയ്ക്കുകയാണ്.

രാജ്യത്തെ തന്നെ ഞെട്ടിച്ച് കൊലപാതകത്തിലാണ് കോടതിയും അര്‍ഹിയ്ക്കുന്ന വിധി പ്രസ്താവം നടത്തിയത്. 15കാരായ രണ്ട് ആണ്‍കുട്ടികള്‍ 13കാരായ രണ്ട് പെണ്‍കുട്ടികള്‍ 11കാരനായ മറ്റൊരു ആണ്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ആറ് വയസുകാരനായ ക്രിസ്റ്റഫര്‍ റേമണ്ടോ മാര്‍ക്വസിനെ കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ട് പോകുന്നത് അഭിനയിച്ചാണ് കുട്ടികള്‍ സുഹൃത്തിനെ കൊലപ്പെടുത്തിയതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Crime

മെയ് 14നാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ആറ് വയസുകാരനെ ആളൊഴിഞ്ഞ പ്രദേശത്തേയ്ക്ക് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകായിയരുന്നു. കുട്ടിയെ കൈകള്‍ കെട്ടി ബന്ധിയാക്കിയ ശേഷം കല്ലെറിഞ്ഞു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ മനസിന് ഉടമകളായിരുന്നു കുട്ടിക്കൊലപാതകികള്‍. മൃതദേഹം ഒരു നായയുടെ മൃതദേഹത്തിന് സമീപം സംസ്‌ക്കരിച്ചു.

കേസില്‍ 15 വയസുള്ള പ്രതികളെ ജയിലിലാക്കി. മറ്റ് മൂന്ന് പേരെയും ചൈല്‍ഡ് സര്‍വീസ് സൊസൈറ്റിയുടെ കസ്റ്റഡിയിലും വിട്ടു. കുട്ടികള്‍ ക്രൂരമായി കൊല്ലപ്പെടുന്ന സംഭവങ്ങള്‍ മെക്‌സിക്കോയില്‍ അപൂര്‍വ്വമല്ലെന്നതാണ് മറ്റൊരു വസ്തുത.

English summary
5 kids who killed 6-yr-old charged with homicide. Victim was found buried under a dead dog and weeds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X