കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ലക്ഷം ഇന്ത്യക്കാർക്ക് യുഎസിൽ പൗരത്വ സാധ്യത; അടിമുടി പൊളിച്ചെഴുത്തിന് ബൈഡൻ..പട്ടിക തയ്യാറാക്കി

Google Oneindia Malayalam News

വാഷിങ്ടൺ; കൂറ്റൻ ലീഡ് നേടി അമേരിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ ട്രംപ് ഭരണകുട നയങ്ങളെ സമഗ്രമായി പൊളിച്ചെഴുതാനുള്ള നീക്കവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. വിവിധ രാജ്യങ്ങളിൽ നിന്ന് രേഖകളില്ലാതെ എത്തിയ 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിയമഭേദഗതി കൊണ്ടുവരാനാണ് ബൈഡന്റെ നീക്കം. അഞ്ച് ലക്ഷം പ്രവാസി ഇന്ത്യക്കാർക്കും പൗരത്വം ലഭിച്ചേക്കും.നേരത്തേ തന്നെ അധികാരത്തിലേറിയ പിന്നാലെ കുടിയേറ്റക്കാർക്ക് പൗരത്വ നൽകുമെന്ന് ബൈഡൻ വാഗ്ദാനം ചെയ്തിരുന്നു.

എച്ച്1 ബി വിസകളുടെ എണ്ണവും വർധിപ്പിച്ചേക്കും. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്1 വിസകൾക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ കടുപ്പിക്കാനായിരുന്നു ഭരണകുടത്തിന്റെ തിരുമാനം. ഈ നീക്കവും പിൻവലിച്ചേക്കും. മാത്രമല്ല പ്രതിവർഷം 95,000 അഭയാർത്ഥികൾക്ക് പ്രവേശനം നൽകുന്നത് പരിഗണിച്ചേക്കും.

xkamala1-1603

മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചേക്കും. 6 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ട്രംപ് ഭരണകുടം വിലക്കേർപ്പെടുത്തിയിരുന്നു. തീവ്രവാദികൾ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാനാണ് യാത്രാവലിക്ക്ഏർപ്പെടുത്തിയതെന്നായിരുന്നു ട്രംപിന്റെവിശദീകരണം.ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.അധികാരത്തിലേറിയാൽ അമേരിക്കൻ മുസ്ലീങ്ങളെ തന്റെ ഭരണത്തിലെ എല്ലാ സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിലും ഉൾപ്പെടുത്തുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു.

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടൻ ബൈഡൻ റദ്ദാക്കും.പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറിയ നടപടിയും തിരുത്തും. ഒരു വർഷത്തിനുള്ളിൽ എല്ലാ ജനാധിപത്യ രാജ്യങ്ങളേയും ഒന്നിച്ച് ചേർത്തുള്ള ആഗോള ജനാധിപത്യ ഉച്ചക്കോടിയും ബൈഡന്റെ കീഴിൽ വിളിച്ച് ചേർക്കും. അഴിമതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരെയുള്ള പോരാട്ടം, തെരഞ്ഞെടുപ്പുകളിലെ സുതാര്യത, മനുഷ്യാവകാശംഎന്നിവയായിരിക്കും ഉച്ചകോടിയിലെ പ്രധാന വിഷയങ്ങൾ. ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു ഉച്ചകോടിക്ക് കളമൊരുങ്ങുന്നത്.

Recommended Video

cmsvideo
All You want to know about Joe Biden | Oneindia Malayalam

English summary
5 lakh Indians likely to get US citizenship; Biden has prepared a list for total reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X