കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് കാണാനെത്തുന്നവരുടെ പൊട്ടത്തരങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

'ദുബായ് '...എന്ന് കേട്ടാല്‍ തന്നെ ആവേശം കൊള്ളാത്തവരില്ല. ഇവിടെയെത്തിയാല്‍ എന്ത് 'തോന്ന്യാസവും' കാട്ടാം എന്നാണ് ദുബായ് എന്ന് കേള്‍ക്കുമ്പോള്‍ വാ പൊളിയ്ക്കുന്ന ചില വിരുതന്‍മാര്‍ കരുതുന്നത്. എന്നാലേ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല കേട്ടോ.

ദുബായിലെത്തുന്ന വിദേശികള്‍ രാജ്യത്ത് പല പൊട്ടത്തരങ്ങളും കാട്ടി കൂട്ടാറുണ്ട്. യുഎഇയിലെ നിയമത്തെപ്പറ്റിയും സാമൂഹിക വ്യവസ്ഥിതിയെപ്പറ്റിയും ബോധ്യമില്ലാത്തതിനാല്‍ തന്നെയാണ് പലരും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതെന്നാണ് പറയുന്നത്.

999 എന്ന മാഗസിന്‍ പുറത്ത് പുറത്ത് വിട്ട വിവരങ്ങള്‍ അനുസരിച്ച് ദുബായിലെത്തുന്ന വിദേശികള്‍ കാട്ടുന്ന ചില പൊട്ടത്തരങ്ങള്‍ ഇതാ....

മദ്യപിച്ച വാഹനമോടിയ്ക്കുക

മദ്യപിച്ച വാഹനമോടിയ്ക്കുക

ഏറ്റവും അധികം വിദേശികളും ദുബായിലെത്തിയാല്‍ മദ്യപിച്ചാണ് വാഹനമോടിയ്ക്കുന്നതെന്നാണ് മാഗസിനില്‍ പറയുന്നത്.

അപരിചിതരുടെ പടമെടുക്കല്‍

അപരിചിതരുടെ പടമെടുക്കല്‍

കണ്ണില്‍ കാണുന്നവരുടെയെല്ലാം പടമെടുക്കലാണ് വിദേശികളുടെ മറ്റൊരു ഹോബി. സ്വന്തം ചിത്രങ്ങള്‍ എടുക്കുന്ന അതേ ലാഘവത്തോടെയാണ് ഇവര്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്.

സണ്‍ബാത്ത്

സണ്‍ബാത്ത്

അല്‍പ്പവസ്ത്രധാരികളായി സണ്‍ബാത്ത് ചെയ്യുന്നതാണ് മറ്റൊരു വിനോദം.

മാന്യമല്ലാത്ത വസ്ത്രധാരണം

മാന്യമല്ലാത്ത വസ്ത്രധാരണം

ദുബായിലെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലാത്ത രീതിയിലുള്ള വസ്ത്രധാരണമാണ് മറ്റൊരു പ്രശ്‌നമായി പറയുന്നത്

പരസ്യമായ സ്‌നേഹപ്രകടനം

പരസ്യമായ സ്‌നേഹപ്രകടനം

സ്‌നേഹം പ്രകടിപ്പിയ്ക്കാന്‍ പലര്‍ക്കും പല രീതികളുണ്ട്. എന്ന് കരുതി ഈ പ്രകടനങ്ങളൊക്കെ പരസ്യമായി ചെയ്താലോ.


English summary
5 most common blunders tourists, visitors to UAE make.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X