കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍കാരെ ഞെട്ടിച്ച് സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍; കിരീടവകാശിയുടെ സുഖസാമഗ്രികള്‍

Google Oneindia Malayalam News

Recommended Video

cmsvideo
സൽമാൻ രാജകുമാരന്റെ വരവിൽ കൊണ്ട് വരുന്നത് എന്തൊക്കെ...?

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രധാന മാധ്യമചര്‍ച്ചകള്‍ സൗദി കിരീടവകാശിയുടെ സന്ദര്‍ശനമാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായിട്ടാണ് പാകിസ്താനില്‍ എത്തുന്നത്. കോടികളുടെ പദ്ധതികള്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് വിവരം.

എന്നാല്‍ എന്നാണ് മുഹമ്മദ് രാജകുമാരന്‍ പാകിസ്താനിലെത്തുക എന്നത് നിശ്ചയമില്ല. സുരക്ഷാ കാരണങ്ങളാല്‍ തിയ്യതി ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലും അദ്ദേഹം വരുന്നുണ്ട്. ഇന്ത്യയിലെത്തുന്ന തിയ്യതി പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെയാണ് സൗദിയില്‍ നിന്ന് പാകിസ്താനിലേക്ക് അഞ്ച് ട്രക്കുകള്‍ നിറയെ ചരക്കുമായി എത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതിനെ ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍....

സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍

സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍

സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍ ഇസ്ലാമാബാദിലെത്തിയിട്ടുണ്ട്. ഇതില്‍ നിറയെ സൗദി രാജകുമാരന്റെ സുഖസാമഗ്രികളാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് മുഹമ്മദ് രാജകുമാരന്‍ പാകിസ്താനില്‍ അടുത്താഴ്ച എത്തുമെന്നാണ് വിവരം. തിയ്യതി പരസ്യമാക്കിയിട്ടില്ല.

 ട്രക്കുകളില്‍ ഇതാണ്

ട്രക്കുകളില്‍ ഇതാണ്

മുഹമ്മദ് രാജകുമാരന്‍ ഉപയോഗിക്കുന്ന ഇരിപ്പിടങ്ങള്‍, ഫര്‍ണിച്ചറുകള്‍, വ്യായാമ സാമഗ്രികള്‍ എന്നിവയാണ് ട്രക്കുകളില്‍ എത്തിയത്. സൗദി എംബസി വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഡോണ്‍ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സൗദി കിരീടവകാശിക്കൊപ്പം 800 പേരടങ്ങുന്ന സംഘവുമുണ്ടെന്നാണ് വിവരം.

 സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി

സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി

സുരക്ഷാ കാരണങ്ങളാലാണ് മുഹമ്മദ് രാജകുമാരന്‍ എത്തുന്ന തിയ്യതി പരസ്യമാക്കാത്തത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സൗദിയില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഇസ്ലാമാബാദില്‍ എത്തിക്കഴിഞ്ഞു. താമസസ്ഥലത്തെയും മറ്റും സുരക്ഷ പരിശോധിക്കുകയാണ് ഉദ്യോഗസ്ഥര്‍.

ആദ്യ സന്ദര്‍ശനം

ആദ്യ സന്ദര്‍ശനം

കിരീടവകാശിയായ ശേഷം ആദ്യമായിട്ടാണ് മുഹമ്മദ് രാജകുമാരന്‍ പാകിസ്താനിലെത്തുന്നത്. നേരത്തെ പ്രതിരോധ മന്ത്രിയായിരുന്ന വേളയില്‍ അദ്ദേഹം പാകിസ്താനില്‍ വന്നിട്ടുണ്ട്. യമനില്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുന്നോടിയായിട്ടായിരുന്നു അന്നത്തെ വരവ്. ഇത്തവണ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

 സൗദിയുടെ ഔദ്യോഗിക മുഖം

സൗദിയുടെ ഔദ്യോഗിക മുഖം

സൗദി അറേബ്യയുടെ ഔദ്യോഗിക മുഖമാണ് മുഹമ്മദ് രാജകുമാരന്‍. സല്‍മാന്‍ രാജാവിന് ശേഷം സൗദിയുടെ ഭരണാധികാരി ഇദ്ദേഹമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജാവ് വിദേശയാത്ര നടത്തുന്നത് വളരെ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ കിരീടവകാശിയുടെ വരവ് ആഘോഷമാക്കുകയാണ് പാകിസ്താന്‍.

പാകിസ്താനിലേക്ക് പണമെത്തും

പാകിസ്താനിലേക്ക് പണമെത്തും

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടുത്തിടെ സൗദി സന്ദര്‍ശിച്ചിരുന്നു. സൗദി മാത്രമല്ല, മറ്റു ചില ഗള്‍ഫ് രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. സാമ്പത്തികമായി തകര്‍ന്ന പാകിസ്താനെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു യാത്ര. ഇതിന് പിന്നാലെയാണ് സൗദിയും യുഎഇയും കോടികളുടെ നിക്ഷേപം പ്രഖ്യാപിച്ചത്.

രാജകുമാരന്റെ താമസം ഇവിടെ

രാജകുമാരന്റെ താമസം ഇവിടെ

ഇസ്ലാമാബാദില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ആയിരിക്കും മുഹമ്മദ് ബിന്‍ സല്‍മാന്‍ താമസിക്കുക. തലസ്ഥാനത്തെ രണ്ട് പ്രധാന ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൂടെ എത്തുന്നവര്‍ ഇവിടെ താമസിക്കും. കൂടാതെ രണ്ടു ആഡംബര ഹോട്ടലുകള്‍ ഭാഗികമായും ബുക്ക് ചെയ്തുവെന്ന് ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

300 കോടിയുടെ നിക്ഷേപം

300 കോടിയുടെ നിക്ഷേപം

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മുതിര്‍ന്ന വകുപ്പ മന്ത്രിമാര്‍, സൈനിക മേധാവികള്‍ എന്നിവരുമായി മുഹമ്മദ് രാജകുമാരന്‍ ചര്‍ച്ച നടത്തും. 300 കോടിയുടെ നിക്ഷേപ പദ്ധതിക്ക് മുഹമ്മദ് രാജകുമാരന്‍ തുടക്കമിടുമെന്നാണ് വാര്‍ത്തകള്‍. ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷമാകും രാജകുമാരന്‍ പാകിസ്താനിലെത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ സന്ദര്‍ശനം ഇങ്ങനെ

ഇന്ത്യന്‍ സന്ദര്‍ശനം ഇങ്ങനെ

ഈ മാസം 19, 20 തിയ്യതികളിലാണ് മുഹമ്മദ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിക്കുക. ഇന്ത്യയും സൗദിയും തമ്മില്‍ ഒട്ടേറെ നിക്ഷേപ കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് വിവരം. മലേഷ്യയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. മലേഷ്യയില്‍ നിന്നാണ് ഇന്ത്യയിലെത്തുന്നത്. 19ന് വൈകീട്ട് ദില്ലിയിലെത്തുന്ന അദ്ദേഹം 20ന് വൈകീട്ട് തിരിക്കും.

സാമ്പത്തിക ഇടനാഴി

സാമ്പത്തിക ഇടനാഴി

പാകിസ്തുമായി സൗദി അറേബ്യ ബന്ധം ശക്തമാക്കിയിട്ടുണ്ട്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയിലും സൗദി നിക്ഷേപം നടത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യ എതിര്‍ക്കുന്ന സാമ്പത്തിക ഇടനാഴിയാണിത്. ഈ സാഹചര്യത്തില്‍ രാജകുമാരന്റെ ഇന്ത്യാസന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

നിക്ഷേപ ഫണ്ട്

നിക്ഷേപ ഫണ്ട്

ഇന്ത്യാ സന്ദര്‍ശനത്തിനിടെ സൗദി രാജകുമാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചേക്കുമെന്നാണ് വിവരം. ബൃഹദ് പ്രഖ്യാപനങ്ങളുണ്ടായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിക്ക് അത് നേട്ടമാകും. ഇന്ത്യ-സൗദി നിക്ഷേപ ഫണ്ട സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകള്‍.

അഖിലേഷ് യാദവിനെ തള്ളി രാഹുല്‍ ഗാന്ധി... ഉത്തര്‍പ്രദേശില്‍ സഖ്യമില്ല!! 80 സീറ്റിലും ത്രികോണ പോരാട്ടംഅഖിലേഷ് യാദവിനെ തള്ളി രാഹുല്‍ ഗാന്ധി... ഉത്തര്‍പ്രദേശില്‍ സഖ്യമില്ല!! 80 സീറ്റിലും ത്രികോണ പോരാട്ടം

English summary
5 Trucks Carrying Saudi Crown Prince's Personal Amenities Reach Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X