ആദ്യ രാത്രിയില്‍ 5 വയാഗ്ര, വരന്‍ മരിച്ചു

വിവാഹത്തിന് ശേഷം തന്റെ പുതിയ വീട്ടിലാണ് ഭാര്യയുമായി യുവാവ് എത്തിയത്. വിവാഹ സല്‍ക്കാരങ്ങള്‍ക്ക് എത്തിയ അതിഥികളെ യാത്രയാക്കിയതിന് ശേഷമാണ് സംഭവം നടക്കുന്നത്. കിടപ്പറയില്‍ എത്തിയ ഇയാള്‍ ഒരേ സമയം തന്നെ അഞ്ച് വയാഗ്ര ഗുളികള്‍ കഴിയ്ക്കുകയായിരുന്നു. ലൈംഗിക ഉത്തേജന ഔഷധമാണ് വയാഗ്ര.
അല്‍പ്പസമയത്തിനകം തന്നെ വിയര്‍ക്കാനും ഹൃദയമിടിപ്പ് ഉയരാനും തുടങ്ങി. അവശനിലയിലായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിയ്ക്കുകയായിരുന്നു. ഒകാസ് അല്‍ യൂം എന്ന യെമന്‍ പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.
യെമന്‍ പൗരന്‍മാര്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇല്ലാതെ ഇത്തരം ഗുളികള്‍ കഴിയ്ക്കുന്നതാണ് അപകടത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യുവാവിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications