കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ന്യുനപക്ഷങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന രാജ്യങ്ങള്‍

Google Oneindia Malayalam News

ലൈംഗിക ന്യുനപക്ഷങ്ങളെ ഇന്നും പല ലോകരാജ്യങ്ങളും അകറ്റി നിര്‍ത്തുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ഏറ്റുവാങ്ങിയാണ് ഇവര്‍ ജീവിതം നയിക്കുന്നത്. വികസിത രാജ്യങ്ങളുള്‍പ്പെടെ ലൈംഗിക ന്യുനപക്ഷങ്ങളുടെ ക്ഷേമത്തിനായി പല നിയമങ്ങളും നടപ്പിലാക്കുന്നുണ്ടെങ്കിലും അവയ്‌ക്കൊന്നും ഇവരോടുളള സമീപനത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടില്ല.

സമൂഹത്തിന്റെ മുഖ്യധാരയില്‍ ഒരിടം കണ്ടെത്താന്‍ ഇവര്‍ ഇന്നും പ്രയത്‌നിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഭിന്നലൈംഗികതയുളളവരുടെ ക്ഷേമത്തിനായി ചില രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ അവര്‍ക്ക് അന്തകരായിതീരുകയാണ്. ക്രൂരമായ ശിക്ഷാവിധികളും പീഡനങ്ങളും ഏറ്റുവാങ്ങിയാണ് ഇവര്‍ ഇവിടെ ജീവിക്കുന്നത്. ലൈംഗിക ന്യുനപക്ഷങ്ങള്‍ ജീവിക്കാന്‍ പൊരുതുന്ന അഞ്ചു രാജ്യങ്ങള്‍ ഇവയാണ്.

ഇറാന്‍

ഇറാന്‍

ലൈംഗിക ന്യുനപക്ഷങ്ങളെ കൊല്ലാകൊലചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഏററവും കൂടുതല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്നതും ഇറാനിലാണ്. 1987 ല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നിയമവിധേയമാക്കിയതു മുതല്‍ രക്ഷിതാക്കളും ഇവരെ നിര്‍ബന്ധപൂര്‍വ്വം ശസ്ത്രക്രിയക്കു പ്രേരിപ്പിക്കുന്നതായാണ് വിവരം.

തുര്‍ക്കി

തുര്‍ക്കി

ഭിന്നലിംഗക്കാരായി ജനിക്കുന്നത് ഇവിടെ കുറ്റകൃത്യമല്ലെങ്കിലും ലൈംഗിക ന്യുനപക്ഷങ്ങള്‍ക്കെതിരെ പ്രതിദിനം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. ഭിന്നലിംഗക്കാരായ മക്കള്‍ ജനച്ചാല്‍ ദുരഭിമാനക്കൊലയും ഇവിടെ സാധാരണമാണ്.

അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍

ശൈശവ വിവാഹം ഇവിടെ നിയമവിധേയമാണെങ്കിലും ലൈംഗിക ന്യുനപക്ഷക്കാരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പ്രവണതയാണിവിടെ. ക്രൂരമായ ശിക്ഷാവിധികളാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്

നൈജീരിയ

നൈജീരിയ

ഭിന്നലിംഗക്കാര്‍ക്ക് ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് വധ ശിക്ഷയാണ് ഇപ്പോഴും നല്‍കിവരുന്നത്. ജീവപര്യന്തം ശിക്ഷയും അനുഭവിക്കേണ്ടി വരുന്നു.

ഉഗാണ്ട

ഉഗാണ്ട

നൈജീരിയക്കു സമാനമായ നിയമങ്ങളാണ് ഇവിടെയും ഭിന്നലിംഗക്കാര്‍ക്ക് നേരിടേണ്ടി വരുന്നത്. ജീവപര്യന്തം തടവാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. ലൈംഗിക ന്യുന പക്ഷ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരും ഭരണകൂടത്തിന്റെ നോട്ടപ്പുളളികളായി ജീവിക്കേണ്ടിവരുന്ന സാഹചര്യമാണിവിടെ.

English summary
Rights of LGBT communities have come a long way. While some countries have accepted them as a part of the society and have integrated them with open arms, there are others who still discriminate against them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X