5 വയസ്സുകാരനെ നിര്‍ബന്ധിച്ച് ബീഡി വലിപ്പിച്ചു, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!
ചെന്നൈ: അഞ്ചു വയസ്സുകാരനെ നിര്‍ബന്ധിപ്പിച്ച് ബീഡി വലിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കുട്ടിയെ മടിയിലിരുത്തി യുവാവ് ബീഡിയില്‍ തീകൊളുത്തി വലിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് വീഡിയോ. യുവാവ് തമിഴില്‍ സംസാരിക്കുന്നതായാണ് വീഡിയോയില്‍ കേള്‍ക്കുന്നത്.

34 സെക്കന്റ് കൊണ്ട് 5 പേര്‍ വീതമാണ് ഈ വീഡിയോ കണ്ടത്. ആറ് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റകൃത്യമാണിത്. നാലു വയസ്സുകാരനെ മദ്യം കുടിപ്പിച്ച കേസില്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ നാല് പേര്‍ അറസ്റ്റിലായിരുന്നു.
പോലീസിന്റെ പ്രാഥമിക നിഗമനത്തില്‍ കുട്ടിയും യുവാവും യാതൊരു ബന്ധവുമില്ലെന്നാണ് കണ്ടെത്തല്‍.












Click it and Unblock the Notifications