Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച 5 വയസുകാരനെതിരെ അന്വേഷണം

ലണ്ടന്‍: തനിക്കൊപ്പം പഠിക്കുന്ന പെണ്‍കുട്ടിയെ ടോയ്‌ലറ്റില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുവയസുകാരനെതിരെ അന്വേഷണം. ലണ്ടനിലെ ബെഡ്‌ഫോര്‍ഡില്‍ മെയ് 7ന് നടന്ന സംഭവത്തിലാണ് പോലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ അതോറിറ്റിയും അഞ്ചുവയസുകാരനെതിരെ അന്വേഷണം നടത്തുന്നത്.

കുട്ടിക്കെതിരെ നിരന്തരമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം. സംഭവദിവസം തന്നെ പെണ്‍കുട്ടി മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ഹെഡ്മാസ്റ്റര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു. സംഭവത്തെ നിസ്സാരമായി കാണാനാണ് ഹെഡ്മാസ്റ്റര്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ കുറ്റപ്പെടുത്തി.

rape-common

സ്‌കൂള്‍ അധികൃതരുടെ നിസ്സഹകരണത്തെ തുടര്‍ന്ന് മകളെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തിരിക്കുകയാണെന്നും മാതാവ് പറഞ്ഞു. ഇത്തരത്തിലുുള്ള കുട്ടികള്‍ക്കൊപ്പം തന്റെ മകളെ പഠിപ്പിക്കുവാന്‍ സാധ്യമല്ല. വളരെ ചെറിയ പ്രായത്തില്‍ തന്നെ ആണ്‍കുട്ടിക്ക് ക്രിമിനല്‍ സ്വഭാവമാണെന്നും അവര്‍ പറഞ്ഞു. മറ്റുകുട്ടികളുടെ രക്ഷിതാക്കളും അഞ്ചുവയസുകാരനെതിരെ പരാതിപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം നടത്തു്‌നനത്.

2009ന് ശേഷം 800 കൂട്ടികള്‍ക്കെതിരെ ഇത്തരത്തില്‍ കേസ് ഉണ്ടായിട്ടുണ്ട്. മിക്കവയും ക്ലാസിലെ പെണ്‍കുട്ടികള്‍ക്കെതിരായ പീഡനക്കേസുകളാണ്. ചെറുപ്രായത്തില്‍ തന്നെ പോണ്‍സിനിമകളുടെയും മറ്റും സ്വാധീനമാണ് കുട്ടികള്‍ പീഡനക്കേസില്‍ അകപ്പെടാന്‍ ഇടയാകുന്നതെന്നാണ് പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+