കുഞ്ഞുവാവ വലുതാവണ്ടാ,ചേച്ചിയുടെ കരച്ചില്‍ വൈറലാകുന്നു, കാണൂ
ലണ്ടന്‍: കുട്ടിക്കാലത്തെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. വളരണ്ടായിരുന്നു എന്നും കുട്ടിയായി ഇരുന്നാല്‍ മതിയായിരുന്നു എന്ന് തോന്നാത്തവരും കുറവല്ല. അതൊന്നും സാധ്യമല്ലെന്ന് നമുക്ക് തന്നെയറിയാം. ഇവിടെയിതാ സ്വന്തം അനിയന്‍ വളര്‍ന്ന് വലുതാകരുതേ എന്ന് വേദനോയെടെ കരഞ്ഞു പറയുകയാണ് അഞ്ച് വയസുകാരിയായ ചേച്ചി.
ചേച്ചി വാവയുടെ കരച്ചില്‍ വീഡിയോ വൈറലായി മാറുകയാണ്. അനുജന്‍ വലുതായാലോ എന്ന ചോദിച്ചാല്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ചേച്ചി ഉത്തരം പറയുക. അവന്‍ വലുതാവണ്ട...അവന്റെ ക്യൂട്ട്നെസ് നഷ്ടമാകും. എന്ത് ഭംഗിയാ അവന്റെ ചിരി കാണാന്‍ അവന്‍ വലുതാവണ്ട എന്നും ഇങ്ങനെ കുഞ്ഞായിരുന്നാല്‍ മതി.

സാഡി എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ കരച്ചിലും അനുജനോടുള്ള സ്‌നേഹവുമൊക്കെ യൂട്യൂബില്‍ ഇട്ടത് അച്ഛനായ അലക്‌സ് മില്ലറാണ്. ജൂലൈ 28 ന് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടം തന്നെ 80 ലക്ഷത്തോളം പേര്‍ കണ്ടു.
<center><iframe width="100%" height="338" src="//www.youtube.com/embed/84DLT4yRcy4" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications