കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം ചര്‍ച്ച ചെയ്യുന്ന ചിത്രം!! സിറിയയില്‍ നിന്ന് ഹൃദയം നുറുങ്ങുന്ന കാഴ്ച; മരണം കണ്ട ബാലികമാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
അനിയത്തിയെ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയ ചേച്ചി കണ്ണീരോര്‍മ്മ

ദമസ്‌കസ്: ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍ നിന്ന് ആരെയും കരള്‍ അലിയിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സൈന്യം നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട കുഞ്ഞു സഹോദരിമാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് രംഗം. പിതാവിന്റെ കണ്‍മുന്നില്‍ രണ്ടു പെണ്‍മക്കള്‍ മരണത്തോട് മല്ലടിച്ച് കഴിയുമ്പോഴുള്ള ചിത്രം എസ്‌വൈ 24 എന്ന പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റിന് വേണ്ടി ഫോട്ടോഗ്രാഫര്‍ ബഷര്‍ അല്‍ ശൈഖ് ആണ് പകര്‍ത്തിയത്.

തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന സിറിയന്‍ പ്രവിശ്യയായ ഇദ്‌ലിബിലെ അരിഹ നഗരത്തിലാണ് ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ച. സോഷ്യല്‍ മീഡിയ ചിത്രം ഏറ്റെടിത്തതോടെ സിറിയന്‍ വിഷയങ്ങളിലേക്ക് ലോകശ്രദ്ധ വീണ്ടും വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

സിറിയന്‍ ആഭ്യന്തര യുദ്ധം

സിറിയന്‍ ആഭ്യന്തര യുദ്ധം

2011ലാണ് സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിക്കുന്നത്. തുണീഷ്യയില്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവം ഈജിപ്തും കടന്ന് കൂടുതല്‍ അറബ് രാജ്യങ്ങളിലേക്ക് വ്യാപിച്ച ഘട്ടത്തിലാണ് ലിബിയയിലേക്കും സിറിയയിലേക്കും പ്രതിഷേധം എത്തിയത്. ഈ രണ്ട് രാജ്യങ്ങളിലും പ്രതിഷേധം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകകയായിരുന്നു.

സൈന്യം കൂട്ടക്കൊല തുടങ്ങി

സൈന്യം കൂട്ടക്കൊല തുടങ്ങി

യുദ്ധം വ്യാപിച്ചതോടെ സിറിയയില്‍ സൈന്യം കൂട്ടക്കൊല തുടങ്ങി. പ്രതിഷേധക്കാരെ സഹായിക്കാന്‍ അമേരിക്കയും സൗദി സഖ്യവും മുന്നോട്ട് വന്നു. സിറിയന്‍ ഭരണകൂടത്തിന് സഹായം നല്‍കി ഇറാനും റഷ്യയുമെത്തി. ഇതോടെ ലോകം ചേരിതിരിഞ്ഞ് സിറിയയില്‍ ഏറ്റുമുട്ടുന്നതായിരുന്നു കാഴ്ച.

 നഗരങ്ങളെല്ലാം തകര്‍ന്നടിഞ്ഞു

നഗരങ്ങളെല്ലാം തകര്‍ന്നടിഞ്ഞു

ഈ സാഹചര്യത്തിലാണ് സിറിയന്‍ സൈന്യം ശക്തമായ ബോംബാക്രമണം ആരംഭിച്ചത്. വിമതര്‍ക്കെതിരെ വ്യപകമായ കൂട്ടക്കൊല തുടങ്ങി. വിമതര്‍ കൂടുതലുള്ള തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന ഇദ്‌ലിബില്‍ വന്‍ ആക്രമണമാണ് സൈന്യം നടത്തുന്നത്. മേഖലയിലെ നഗരങ്ങളെല്ലാം തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

 സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഈ വേളയിലാണ് ഇദ്‌ലിബില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സൈനിക ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെടുകയായിരുന്നു കുഞ്ഞു സഹോദരിമാര്‍. ഇതില്‍ മൂത്ത സഹോദരി താന്‍ കുടുങ്ങിക്കിടക്കുന്നത് കാര്യമാക്കാതെ കുഞ്ഞനുജത്തിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രം.

മൂന്ന് പെണ്‍കുട്ടികള്‍

മൂന്ന് പെണ്‍കുട്ടികള്‍

മൂന്ന് പെണ്‍കുട്ടികളാണ് കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ടത്. ഒരാള്‍ മരിച്ചു. മറ്റു രണ്ടുപേരുടെ നില ഗുരുതരമാണെന്നായിരുന്നു ആദ്യവിവരം. ചിത്രത്തില്‍ കാണുന്ന മൂത്ത കുട്ടി മരിച്ചുവെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റു കുട്ടികളുടെ ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്.

ഇറാന് കഷ്ടകാലം!! അതിര്‍ത്തിയില്‍ വന്‍ ആക്രമണം, ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു, ഇറാന്‍ കപ്പല്‍ മുങ്ങിഇറാന് കഷ്ടകാലം!! അതിര്‍ത്തിയില്‍ വന്‍ ആക്രമണം, ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു, ഇറാന്‍ കപ്പല്‍ മുങ്ങി

English summary
5-year-old Syrian girl dies after saving baby sister's life, Viral photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X