അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടല്‍; സൈന്യം വീടുകള്‍ കൈയേറി, 50 സൈനികര്‍ കൊല്ലപ്പെട്ടു
ബലൂചിസ്താന്‍ അതിര്‍ത്തി പ്രദേശത്തെ ഗോത്ര വിഭാഗങ്ങളും പാകിസ്താന്‍ സൈന്യത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.
ഇസ്ലാമാബാദ്: അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടല്‍. അഫ്ഗാന്‍ സൈന്യത്തിന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് പാകിസ്താന്‍ അറിയിച്ചു. ആക്രമണത്തില്‍ 50 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
അഫ്ഗാന്‍ സൈന്യം പാകിസ്താനിലെ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ പാകിസ്താന്‍ സൈന്യം അഫ്ഗാന്‍ സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും അതിര്‍ത്തി സേനാ ഐജി മേജര്‍ ജനറല്‍ നദീം അഹ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഫ്ഗാന്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ ദിവസങ്ങളായി ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇതേ വേളയില്‍ തന്നെ പാകിസ്താന്‍ കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെയും ആക്രമണം നടത്തുന്നുണ്ട്.

അഫ്ഗാന്‍ സൈനികരുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും സൈനികരും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടെന്ന് നദീം അഹ്മദ് പറഞ്ഞു. ചമാന്‍ മേഖലയില്‍ സെന്‍സസ് നടത്തുകയായിരുന്ന സംഘത്തിന് പാക് സൈന്യം അകമ്പടി സേവിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

അതിര്‍ത്തിയിലെ നിരവധി വീടുകള്‍ അഫ്ഗാന്‍ സൈന്യം നിയന്ത്രണത്തിലാക്കിയെന്നും അവിടെ ഒളിച്ചിരുന്നാണ് അവര്‍ ആക്രമണം തുടങ്ങിയതെന്നും പാക്‌സ്താന്‍ ആരോപിക്കുന്നു. പാക്‌സ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 50 അഫ്ഗാന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.

ആക്രമണവും പ്രത്യാക്രമണവും ശക്തമായതോടെ അഫ്ഗാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാറിന് തയ്യാറായി. പ്രാദേശിക തലത്തില്‍ ഫ്‌ളാഗ് മീറ്റിങ് നടന്നു. അഫ്ഗാന്‍ സൈന്യമാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന് പാകിസ്താന്‍ ആരോപിക്കുന്നു. എന്നാല്‍ അഫ്ഗാന്‍ സൈന്യം പറയുന്നത് മറിച്ചാണ്.

ബലൂചിസ്താന്‍ അതിര്‍ത്തി പ്രദേശത്തെ ഗോത്ര വിഭാഗങ്ങളും പാകിസ്താന്‍ സൈന്യത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. പാകിസ്താന്‍ സൈന്യമാണ് അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കുന്നതെന്ന് അഫ്ഗാന്‍ സൈന്യം ആരോപിച്ചു.

അതേസമയം, പാകിസ്താന്‍ കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കി ഇന്ത്യയെ വെല്ലുവിളിക്കുന്നത് തുടരുകയാണ്. കശ്മീരില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത് പാകിസ്താന്റെയും സൗദി അറേബ്യയുടെയും ചാനലുകളാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഇവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി.

വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡുവാണ് ഇതുസംബന്ധിച്ച് കശ്മീര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ജമ്മു കശ്മീരില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഇത്തരം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വെങ്കയ്യ വിഷം സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു.

കശ്മീരില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതിന് സഹായിക്കുന്ന ഇത്തരം ചാനലുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് കേന്ദ്രം ആവശ്യപ്പെട്ടു. സൗദിയുടെയും പാകിസ്താന്റെയുമുള്‍പ്പെടെ 50 ചാനലുകള്‍ കശ്മീരില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.

സാക്കിര്‍ നായിക്കിന്റെ വിവാദമായ പീസ് ടിവിയും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ഉള്‍പ്പെടും. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ഇത്തരം ചാനലുകള്‍ ചെയ്യുന്നത്. കശ്മീരിലെ സ്വകാര്യ കേബിള്‍ നെറ്റ് വര്‍ക്ക് വഴിയാണ് ഇത്തരം ചാനലുകള്‍ അനുമതി കൈവശപ്പെടുത്തിയിട്ടുള്ളത്.

നിയമവിരുദ്ധമായി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന കേബിള്‍ ഓപറേറ്റര്‍മാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന് നിര്‍ദേശം നല്‍കി. ഇത്തരം കേബിള്‍ ഓപറേറ്റര്‍മാരുടെ ഓഫീസ് പൂട്ടിക്കാനും വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തീവ്രവാദി ആക്രമണമുണ്ടായി. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. പോലീസ് നടത്തിയ തരിച്ചടിയില്‍ ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്നു ഗ്രേനേഡുകള്‍ പോലീസ് കണ്ടെടുത്തു. ഇയാളുടെ പേര് ഫയാസ് അഹ്മദ് ഐശ്വാര്‍ എന്നാണെന്ന് കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്ക് 2015ല്‍ നടന്ന ഉദ്ദംപൂര്‍ തീവ്രവാദി ആക്രമണത്തിലും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

ഉദ്ദംപൂര്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിക്കുന്നത്. ഫയാസിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്ന് എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.

ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അനന്ദ്‌നാഗിലെ മിര്‍ ബസാറില്‍ പോലീസ് സംഘത്തിന് നേരെ പെട്ടെന്നാണ് വെടിവയ്ക്കും ആക്രമണവുമുണ്ടായത്. ഉടനെ പോലീസ് തിരിച്ചടിക്കുകയായിരുന്നു.

കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ തിരിച്ചടിയില്‍ ഒരു തീവ്രവാദിക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് പേരാണ് ആക്രമണം നടത്താനെത്തിയതെന്ന് സംശയിക്കുന്നു.












Click it and Unblock the Notifications