കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ സ്വദേശിവത്കരണത്തിന് 50 ദിവസം കൂടി; പാലിക്കാത്തവര്‍ക്ക് 15 ലക്ഷം രൂപ പിഴ!

Google Oneindia Malayalam News

അബുദാബി: യു എ ഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നു. എമിറേറ്റ്‌സിലെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് പിഴ ചുമത്തുന്നതിന് മുമ്പ് സ്വദേശിവത്കരണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇനി 50 ദിവസം കൂടിയെ ശേഷിക്കുന്നുള്ളൂ എന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അവരുടെ എമിറേറ്റൈസേഷന്‍ നിരക്ക് മൊത്തത്തിലുള്ള വൈദഗ്ധ്യമുള്ള ജോലിയുടെ 2 ശതമാനം ഉയര്‍ത്തണം. 2023 ജനുവരി 1 മുതല്‍, ഇത് പാലിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ ജോലിയില്ലാത്ത ഓരോ എമിറാറ്റിക്കും 72,000 ദിര്‍ഹം നല്‍കേണ്ടിവരും എന്നും മന്ത്രാലയം പറഞ്ഞു.

1

അതേസമയം സ്വദേശിവത്കരണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കമ്പനികളെ സഹായിക്കാന്‍ തയ്യാറാണെന്ന് മന്ത്രാലയം പറഞ്ഞു. എമിറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്നസ് കൗണ്‍സിലിന് (നഫീസ്) കീഴില്‍ പ്രോത്സാഹനങ്ങളും പിന്തുണാ പാക്കേജുകളും നല്‍കുന്നുണ്ട് എന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികള്‍ക്ക് 2023 ജനുവരി മുതലാണ് പിഴ ചുമത്തി തുടങ്ങുന്നത്.

മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍

2

2026 ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയര്‍ത്താനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസിലെ ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും. കൂടാതെ നിശ്ചിത പരിധിയില്‍ നിന്നും മൂന്ന് മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും.

'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്

3

ഈ കമ്പനികളിലെ തൊഴിലാളി വര്‍ക്ക് പെര്‍മിറ്റ് ഫീസ് 3750 ദിര്‍ഹത്തില്‍ നിന്ന് 250 ദിര്‍ഹമാക്കി കുറയ്ക്കും എന്നും മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട ബിസിനസ്സ് അന്തരീക്ഷവും നിക്ഷേപ അന്തരീക്ഷവും കൈവരിക്കാന്‍ സഹായിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് യു എ ഇ തൊഴില്‍ വിപണി വികസിപ്പിക്കുന്നതിന് തന്ത്രപ്രധാന മേഖലകളില്‍ ഞങ്ങളുടെ പിന്തുണ വീണ്ടും ഉറപ്പിക്കുന്നു, മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരംവനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം

4

തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പാലിക്കുന്നത് ആത്യന്തികമായി സ്വകാര്യ മേഖലയിലെ കമ്പനികളുടെയും അവരുടെ ജീവനക്കാരുടെയും താല്‍പ്പര്യമാണ് എന്നും പ്രസ്താവനയില്‍ പറയുന്നു.

English summary
50 more days for Emiratisation in UAE; Those who do not comply will be fined Rs 15 lakh!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X