Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ദ്ധ നഗ്ന യുവതികളുടെ 'പോള്‍ ഡാന്‍സ്' വീഡിയോ കാണാം... ഒരു ശവഘോഷയാത്രയുടെ, ഞെട്ടരുത്

തായ് വാനില്‍ ശവഘോഷയാത്രകളില്‍ സ്ത്രീകളുടെ പോള്‍ ഡാന്‍സ് നടക്കുന്നത് പുതിയ സംഭവം ഒന്നും അല്ല

തായ്‌പേയ്: മരണം ആഘോഷമാക്കുന്ന നാടുകള്‍ ഒരുപാടുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പോലും ആഘോഷമായിട്ടാണ് ശവഘോഷയാത്ര നടത്താറുള്ളത്.

പടക്കം പൊട്ടിച്ചും പൂക്കള്‍ വിതറിയും നൃത്തം ചെയ്തു എല്ലാം ആണ് തമിഴകത്ത് ശവഘോഷയാത്ര. എന്നാല്‍ ചൈനയിലും തായ് വാനിലും എല്ലാം സംഗതി ചിലപ്പോള്‍ 'അതുക്കും മേലെ' ആകാറുണ്ട്.

സ്വന്തം പിതാവിന്റെ ശവഘോഷയാത്രയ്ക്ക് മകന്‍ മോടി കൂട്ടിയത് എങ്ങനെയെന്ന് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. അര്‍ദ്ധനഗ്നരായ അമ്പത് സുന്ദരികള്‍...

തുങ് സിയാങ് എന്ന 76 കാരന്‍

തുങ് സിയാങ് എന്ന 76 കാരന്‍

തുങ് സിയാങ് എന്ന 76 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ശവഘോഷയാത്രയില്‍ സംഭവിച്ച കാര്യങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

അമ്പത് സ്ത്രീകള്‍, ജീപ്പിന് മുകളില്‍

അമ്പത് സ്ത്രീകള്‍, ജീപ്പിന് മുകളില്‍

ശവഘോഷയാത്രത്തില്‍ ഒരുപാട് വാഹനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതല്ല പ്രധാനം, അതില്‍ പങ്കെടുത്ത അമ്പത് ജീപ്പുകള്‍ ആയിരുന്നു. ഓരോ ജീപ്പിന് മുകളിലും ഓരോ സുന്ദരികള്‍ വീതം.

തുണി അഴിച്ച് , പോള്‍ ഡാന്‍സ്

തുണി അഴിച്ച് , പോള്‍ ഡാന്‍സ്

ഈ അമ്പത് സ്ത്രീകളും ജീപ്പുകള്‍ക്ക് മുകളില്‍ വെറേുതേ നില്‍ക്കുക ആയിരുന്നില്ല. തുണിയഴിച്ച് 'പോള്‍ ഡാന്‍സ്' ചെയ്യുകയായിരുന്നു.

ട്രാഫിക് ബ്ലോക്ക് ആയി

ട്രാഫിക് ബ്ലോക്ക് ആയി

ജനുവരി 3 ന് ആയിരുന്നു ഈ സംഭവം നടന്നത്. തായ് വാനിലെ ചിയായി കൗണ്ടിയിലാണ് ഇത് നടന്നത്. നഗരത്തില്‍ വന്‍ ട്രാഫിക് ബ്ലോക്ക് തന്നെ ഉണ്ടായി.

മരിച്ചത് മുന്‍ സ്പീക്കര്‍ ആണ്

മരിച്ചത് മുന്‍ സ്പീക്കര്‍ ആണ്

ചിയായി കൗണ്ടി കൗണ്‍സിലിന്റെ മുന്‍ സ്പീക്കര്‍ ആയിരുന്നു അന്തരിച്ച തുങ് സിയാങ്. ഒരുപാട് രാഷ്ട്രീയ നേതാക്കളും ശവഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു.

ഇത് അത്ര അത്ഭുതം ഒന്നും അല്ല

ഇത് അത്ര അത്ഭുതം ഒന്നും അല്ല

സ്ത്രീകളുടെ അര്‍ദ്ധനഗ്ന നൃത്തവുമായുള്ള ശവഘോഷയാത്രകള്‍ ചൈനയിലും തായ് വാനിലും ്ത്ര പുതുമയുള്ള കാര്യം ഒന്നും അല്ല. എന്നാല്‍ചൈനയില്‍ അടുത്ത കാലത്ത് ഇത് നിരോധിച്ചിട്ടുണ്ട്.

ആഘോഷം തന്നെ എല്ലാം

ആഘോഷം തന്നെ എല്ലാം

പോപ്പ് മ്യൂസിക്കിനിസ് അനുസരിച്ച് താളം വച്ചായിരുന്നു യുവതിതളുടെ നൃത്തം. ഇത് കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ റോഡരികില്‍ കാത്ത് നില്‍ക്കുകയും ചെയ്തു.

പണ്ടൊരു സ്ത്രീ ഭര്‍ത്താവിന് വേണ്ടി

പണ്ടൊരു സ്ത്രീ ഭര്‍ത്താവിന് വേണ്ടി

കുറച്ച് കാലം മുമ്പാണ് ഇത്തരത്തിലുള്ള മറ്റൊരു വാര്‍ത്ത വന്നത്. ഭര്‍ത്താവിന്റെ സവഘോഷയാത്രയ്ക്ക് ഭാര്യ ഒരുക്കിയതും അര്‍ദ്ധനഗ്നരായ സ്ത്രീകളെ ആയിരുന്നു. ഭര്‍ത്താവിന് അത്തരം കാഴ്ചകള്‍ ഏറെ ഇഷ്ടമായിരുന്നു എന്നാണ് അന്ന് ഭാര്യ നല്‍കിയ വിശദീകരണം.

ആളെ കൂട്ടാന്‍ വേണ്ടിയാണ്

ആളെ കൂട്ടാന്‍ വേണ്ടിയാണ്

ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൂട്ടാന്‍ വേണ്ടിയാണത്രെ പലപ്പോഴും ഇത്തരം പരിപാടികള്‍ കൂടി ഒരുക്കുന്നത്. ആളുകള്‍ കൂടുന്നതിനനുസരിച്ചാണത്രെ മരിച്ച ആളുടെ ട വിലട കൂടുന്നത്.

വീഡിയോ കാണാം

തായ് വാനില്‍ കഴിഞ്ഞ ദിവസം നടന്ന ശവഘോഷയാത്രയുടെ വീഡിയോ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+