20കാരിയുമായി പ്രണയത്തിലായ 50കാരന് 6 വര്‍ഷം തടവും ചാട്ടയടിയും
റിയാദ്: 20കാരിയുമായി പ്രണയത്തിലാവുകയും പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തകയും ചെയ്ത കേസില്‍ 50കാരന്‍ ജയിലിലായി. സൗദി കോടതിയാണ് സ്വദേശിയായ മധ്യവയസ്‌ക്കന് ശിക്ഷ വിധിച്ചത്. ആറ് വര്‍ഷത്തെ തടവും അഞ്ഞൂറ് ചാട്ടയടിയ്ക്കുമാണ് ശിക്ഷിച്ചത്.
പെണ്‍കുട്ടിയുമായി ഏറെ നാളായി മധ്യവയസ്‌ക്കന് ബന്ധമുണ്ടായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബന്ധം അവസാനിപ്പിയ്ക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. ഇക്കാര്യം മധ്യവയസ്‌ക്കനോട് പറയുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാട്ടി ബന്ധം തുടരാന്‍ ഇയാള്‍ ഭീഷണിപ്പെടുത്തി. മാത്രമല്ല പെണ്‍കുട്ടിയോട് പണം ആവശ്യപ്പെടുകയും ചെയ്തു.

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും പ്രശ്‌നം മറ്റുള്ളവരില്‍ നിന്നും മറച്ച് പിടിയ്ക്കാനും സഹായം ചെയ്തത് പ്രതിയുടെ മകനാണ്. ഇയാള്‍ക്കും രണ്ട് മാസത്തെ തടവ് ശിക്ഷയ്ക്ക് കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ് 50കാരനേയും മകനേയും പൊലീസ് പിടികൂടിയത്, അതും പെണ്‍കുട്ടിയുടെ സഹായത്തോടെ.
പൊലീസ് പറഞ്ഞതനുസരിച്ച് പ്രതികള്‍ക്കൊപ്പം ചെല്ലാമെന്ന് പെണ്‍കുട്ടി സമ്മതിച്ചു. തുടര്‍ന്ന് സംഘം കാറില്‍ കടത്താന്‍ ശ്രമിയ്ക്കുന്നതിനിടെ പൊലീസ് പെണ്‍കുട്ടിയെ മോചിപ്പിയ്ക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications