സദാചാര ഗുണ്ടായിസം കൂടുതല്‍ ഇവിടെയാണ്; കൊച്ചിയൊന്നും ഒന്നുമല്ല, കൊന്നത് 5000 സ്ത്രീകളെ
സ്ത്രീകള്‍ക്കെതിരേ അതിക്രമം നടക്കുന്ന തോത് പാകിസ്താനില്‍ വര്‍ധിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 5000 സ്ത്രീകള്‍ രാജ്യത്ത് കൊല്ലപ്പെടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
ഇസ്ലാമാബാദ്: സദാചാര ഗുണ്ടായിസവും ദുരഭിമാന കൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് വ്യത്യസ്തമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത്തരം അതിക്രമങ്ങള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യം പാകിസ്താനാണ്. പ്രതിവര്‍ഷം ഇക്കാരണത്താല്‍ ഇവിടെ കൊല്ലപ്പെടുന്നത് 5000 ത്തോളം സ്ത്രീകളാണ്.
സ്ത്രീകള്‍ക്കെതിരേ അതിക്രമം നടക്കുന്ന തോത് പാകിസ്താനില്‍ വര്‍ധിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 5000 സ്ത്രീകള്‍ രാജ്യത്ത് കൊല്ലപ്പെടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. അതേസമയം, കൊല്ലപ്പെടുന്ന പുരുഷന്മാരുടെ എണ്ണം 1442 ആണ്.

എന്നാല്‍ പുരുഷന്മാര് കൊല്ലപ്പെടുന്നത് സദാചാര ഗുണ്ടായിസം മൂലമോ ദുരഭിമാനം കാരണമായോ അല്ല. മറിച്ച് ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് അവരുടെ മരണത്തിലേക്ക് നയിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് സര്‍വാര്‍ ബാരി കൂട്ടിച്ചേര്‍ത്തു.

പാകിസ്താന് സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ വീക്ഷണത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്തരായ രാഷ്ട്രീയ നേതാക്കളാണ് ഇപ്പോള്‍ പാകിസ്താനിലുള്ളത്. മതനേതാക്കളുടെ നിലപാടിനെ ചോദ്യം ചെയ്യാന്‍ ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വം ധൈര്യപ്പെടുന്നില്ല. സ്ത്രീ അനുകൂല നിയമങ്ങളെ ശക്തമായ എതിര്‍ക്കുന്നവരാണ് പാകിസ്താനിലെ ഒരുവിഭാഗം മതനേതാക്കള്‍.

1928ല്‍ ബാലികാ വിവാഹത്തിനെതിരേ മേഖലയിലെ ജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വ്യക്തിയാണ് മുഹമ്മദ് അലി ജിന്ന. ഇന്നത്തെ നേതൃത്വം അതുചെയ്യുമോ. മതനേതാക്കളെ ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ധൈര്യം കാണിക്കില്ലെന്നും ബാരി പറഞ്ഞു.

സ്ത്രീ അനുകൂല നിയമങ്ങളെ എല്ലാം മതനേതാക്കള്‍ എതിര്‍ക്കുകയാണ്. ഖുര്‍ആന്‍ പറയുന്നതില്‍ നിന്നു വ്യത്യസ്തമായാണ് മതനേതാക്കള്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പഞ്ചാബ് പ്രവിശ്യ വനിതാ സംരക്ഷണ ബില്ല് പാസാക്കിയിരുന്നെങ്കിലും മതരാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീരിച്ചിരുന്നില്ലെന്നും ബാരി കൂട്ടിച്ചേര്‍ത്തു.

എത്ര സ്ത്രീകളാണ് പാകിസ്താനില്‍ ദിനം പ്രതി കൊല്ലപ്പെടുന്നത്. സദാചാര വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. അവരുടെ കുടുംബങ്ങള്‍ പോലും ഈ കൊലപാതകങ്ങളെ ന്യായീകരിക്കുന്നു. ദുരഭിമാനമാണ് കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും ബാരി പറഞ്ഞു.

ദുരഭിമാന കൊലപാതകം നടത്തുന്നവര്‍ 25 വര്‍ഷം തടവ് ശിക്ഷ കിട്ടുന്ന നിയമം കഴിഞ്ഞ ഒക്ടോബറില്‍ പാകിസ്താന് പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇരയുടെ കുടുംബങ്ങള്‍ കൊലപാതകിക്ക് മാപ്പ് നല്‍കുന്നത് വിലക്കുകയും ചെയ്യുന്നുണ്ട് ഈ നിയമം. പക്ഷേ, കൊലപാതകങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നതാണ് സത്യം.

കഴിഞ്ഞ ജൂണ്‍ 12ന് 40 പണ്ഡിതന്മാര് ചേര്‍ന്ന് ദുരഭിമാന കൊലപാതകം ഇസ്ലാമിക വിരുദ്ധമാണെന്ന് ഫത്വ (മതശാസന) പുറപ്പെടുവിച്ചിരുന്നു. ഇത്തരം കൊലപാതകങ്ങള്‍ സത്യനിഷേധത്തിന്റെ ഭാഗമാണെന്നും അവര്‍ ആ പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. സുന്നി ഇതിഹാദ് കൗണ്‍സിലിന് കീഴിലുള്ള പണ്ഡിതന്മാരാണ് ഫത്വ പുറപ്പെടുവിച്ചത്.

ദുരഭിമാന കൊലപാതകം ഇസ്ലാമിക വിരുദ്ധമാണെന്ന് കണ്‍സര്‍വേറ്റീവ് കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജിയും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. മുസ്ലിംകളുടെ മതകാര്യത്തില്‍ ആധികാരിക പ്രതികരണം അറിയിക്കുന്ന വിഭാഗമാണിത്. എന്നിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കഴിയുന്നില്ലെന്നും ബാരി വ്യക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications