തായ്‌വാനില്‍ വിമാനാപകടം, 51 മരണം
തായ്‌പേയ്: തായ്‌വാനിലുണ്ടായ വിമാനാപകടത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടതായി സംശയം. ട്രാന്‍സ് ഏഷ്യ എയര്‍വെയ്‌സിന്റെ ജി 22 വിമാനമാണ് അപകടത്തില്‍ പെട്ടത്.
54 യാത്രക്കാരും നാലു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഏഴുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള 51 പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.

വിമാനം തായ്‌പേയില്‍ നിന്നും പെങ്ഹു ദ്വീപിലേക്കുള്ള യാത്രയിലായിരുന്നു. യന്ത്രത്തകരാറുമൂലം അടിയന്തിര ലാന്‍ഡിങിന് ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഉക്രെയിന്‍ അതിര്‍ത്തിയില്‍ മലേഷ്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയതിനെ തുടര്‍ന്ന് 295 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications