പ്രതിദിന ശമ്പളം 52 ലക്ഷം; റിസ്‌കില്ലാത്ത തീരുമാനങ്ങളില്ല, ആരാണ് ലോക ബാങ്ക് നയിക്കാനെത്തുന്ന അജയ് ബംഗ
സിറ്റി ബാങ്ക് ലോകത്ത് തന്നെ തിളങ്ങി നില്‍ക്കുന്ന സമയത്താണ് അജയ് ബംഗ അവിടെ വിടുന്നത്. 2009ലായിരുന്ന ആ സര്‍പ്രൈസ്. എന്നും റിസ്‌കെടുക്കുന്നതില്‍ വിശ്വസിച്ച അജയ് നേരെ പോയത് മാസ്റ്റര്‍ കാര്‍ഡിലേക്കാണ്.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ലോകബാങ്ക് തലപ്പത്തേക്ക് ഒരു പേര് നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ അജയ് ബംഗയുടെ പേരായിരുന്നു അത്. ഇന്ത്യയിലുള്ള പലരും ആ പേര് ചിലപ്പോള്‍ ആദ്യമായിട്ടായിരിക്കും കേള്‍ക്കുന്നത്. പക്ഷേ ലോകരാജ്യങ്ങള്‍ക്കിടയില്‍ ആ പേര് സുപരിചിതമാണ്. ബൈഡന്റെ തീരുമാനത്തില്‍ ഒരാള്‍ക്ക് പോലും എതിര്‍പ്പില്ല.
കേട്ടവരൊക്കെ അജയ് ബംഗയെ അഭിനന്ദിക്കാനുള്ള തിരക്കിലായിരുന്നു. കാരണം അജയ് ഒരു പ്രതീക്ഷയാണ്. ജീവിതത്തില്‍ റിസ്‌കെടുത്ത്, അതിനെ വിജയിപ്പിക്കുന്ന രീതിയാണ് അദ്ദേഹത്തിനുള്ളത്. നിരവധി ആരാധകര്‍ അജയ്ക്കുണ്ട്. എന്താണ് അദ്ദേഹത്തിനുള്ള പ്രത്യേകതയെന്ന് പരിശോധിക്കാം....

സിറ്റി ബാങ്കില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിലേക്ക്
സിറ്റി ബാങ്ക് ലോകത്ത് തന്നെ തിളങ്ങി നില്‍ക്കുന്ന സമയത്താണ് അജയ് ബംഗ അവിടെ വിടുന്നത്. 2009ലായിരുന്ന ആ സര്‍പ്രൈസ്. എന്നും റിസ്‌കെടുക്കുന്നതില്‍ വിശ്വസിച്ച അജയ് നേരെ പോയത് മാസ്റ്റര്‍ കാര്‍ഡിലേക്കാണ്. സിറ്റി ബാങ്കിനെ അപേക്ഷിച്ച് ചെറിയൊരു കമ്പനിയാണത്. ഉള്ള ജോലിക്കാരാണെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ വട്ടം കറക്കുന്നവരും. സിറ്റി ബാങ്കിന്റെ സിഇഒ ആകുമെന്ന് കരുതിയ ഇടത്ത് നിന്നായിരുന്നു ഈ പറക്കല്‍. റിസ്‌കെടുത്ത് അജയ് നടത്തിയ ഓരോ നീക്കങ്ങളും വന്‍ വിജയമായിരുന്നുവെന്നതാണ് ചരിത്രം.

വിജയഗാഥ മുന്നോട്ട്
മാസ്റ്റര്‍കാര്‍ഡിലേക്ക് അജയ് എത്തുമ്പോള്‍ അവരുടെ അവസ്ഥ അത്ര നല്ലതായിരുന്നില്ല. വിപണിയില്‍ അവരുടെ അവസ്ഥ പരിതാപകരമായിരുന്നു. പ്രധാന എതിരാളിയോട് ഏറ്റുമുട്ടി വീണുപോയ അവസ്ഥയായിരുന്നു അവരുടേത്. അജയ് വന്ന ശേഷം മാസ്റ്റര്‍കാര്‍ഡിന്റെ വിജയഗാഥയാണ് കണ്ടത്. വയസ്സന്മാരുടെ ക്ലബായി അറിയപ്പെട്ടിരുന്ന മാസ്റ്റര്‍ കാര്‍ഡിന്റെ തൊഴില്‍ സംസ്‌കാരം തന്നെ അദ്ദേഹം മാറ്റിയെടുത്തു. പതിയെ പുതുമുഖങ്ങളെ ഓരോ പൊസിഷനിലേക്ക് കൊണ്ടുവന്നു. എല്ലാം നിലവിലെ സ്റ്റാഫുകളില്‍ ചെറിയ റോളുകളിലായി ഉണ്ടായിരുന്നവരാണ്.

ശമ്പളം കേട്ടാല്‍ ഞെട്ടും
അജയ് ഇത്രയൊക്കെ ചെയ്താല്‍ അദ്ദേഹത്തിന്റെ ശമ്പളം എങ്ങനെയായിരിക്കും. 192 കോടിയില്‍ അധികം വരും മാസ്റ്റര്‍കാര്‍ഡില്‍ അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം. മൊത്തം സ്വത്ത് വിവരങ്ങള്‍ നോക്കിയാല്‍ അത് ആയിരം കോടിയില്‍ അധികം വരുമെന്നാണ് സൂചന. ഏത് തീരുമാനമായാലും ആലോചിച്ച് മാത്രം എടുക്കണമെന്നാണ് അജയ് ബംഗയുടെ പ്രധാന നയം. അത് തെറ്റോ ശരിയോ ആവട്ടെ. റിസ്‌കെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ നയം. ഒരു തെറ്റ് രണ്ട് തവണ ആവര്‍ത്തിച്ചാല്‍ കമ്പനിക്ക് പുറത്തുപോവുക എന്നതാണ് അജയ് ബംഗ പറയുന്നത്.

പ്രതിദിന ശമ്പളം ഞെട്ടിക്കും
പ്രതിദിനം 52 ലക്ഷത്തില്‍ അധികം രൂപയാണ് മാസ്റ്റര്‍കാര്‍ഡില്‍ അജയ് സമ്പാദിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം മാസ്റ്റര്‍ കാര്‍ഡില്‍ നിന്ന് വിരമിച്ചത്. നിലില്‍ ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ വൈസ് ചെയര്‍മാനാണ് അദ്ദേഹം. ഇന്ത്യയില്‍ നെസ്ലെയ്‌ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്്. അജയ് ബംഗയുടെ മൊത്തം ആസ്തി 206 മില്യണ്‍ യുഎസ് ഡോളറാണ്. 2021ലെ കണക്ക് പ്രകാരമാണിത്. ഇത് 1700 കോടിയില്‍ അധികം വരും. മാസ്റ്റര്‍കാര്‍ഡിന്റെ ഓഹരികളും നേരത്തെ അദ്ദേഹം വാങ്ങിയിരുന്നു.












Click it and Unblock the Notifications