കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായെ സ്ത്രീയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍ (വീഡിയോ)

  • By Desk
Google Oneindia Malayalam News

വന്യമൃഗങ്ങളുടെ ആക്രമണത്തേ തുടര്‍ന്ന് പലപ്പോഴും ആളുകള്‍ ദയനീയമായി മരണപ്പെടാറുണ്ട്. കടുവകളുടേയും കാട്ടാനകളുടേയും ആക്രമണത്തില്‍ നമ്മുടെ നാട്ടില്‍പോലും ആളുകള്‍ ക്രൂരമായി കൊല്ലപ്പെടുന്നുണ്ട്. ഇത്തരത്തിലൊരു ദയനീയമായ മരണമാണ് ഇന്തോന്യേഷയില്‍ മധ്യവയസ്‌കയായ ഒരു സ്ത്രീക്ക് ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായ വാ തിബ എന്ന അമ്പത്തിനാലുകാരിക്ക് വേണ്ടി ഗ്രാമത്തില്‍ മുഴുവന്‍ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഗ്രാമവാസികള്‍ മുഴുവന്‍ നടത്തിയ അന്വേഷണത്തില്‍ വാ തിബയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ധാരാളം പെരുമ്പാമ്പുകള്‍ ഉള്ള പ്രദേശമാണ് ഈ ഗ്രാമം. വളര്‍ത്തു മൃഗങ്ങളെ മുമ്പും ഇവിടെ പെരുമ്പാമ്പുകള്‍ ആക്രമിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഇവിടെ മനുഷ്യര്‍ക്ക് നേരെ ആക്രമം നടക്കുന്നത്.

ഇരവിഴുങ്ങിയ പാമ്പ്

ഇരവിഴുങ്ങിയ പാമ്പ്

വ്യാഴാഴ്ച്ച രാത്രിയില്‍ തോട്ടത്തിലേക്ക പച്ചക്കറി ശേഖരിക്കാനായി പോയ വാ തിബയെ പിന്നീട് കാണാതാവുകയായിരുന്നു. ഗ്രാമവാസികള്‍ സമീപത്തൊക്കെ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വാ തിബയ്ക്കായുടള്ള തിരച്ചിലിനിടയില്‍ ആണ് ഇരങ്ങി വിഴുങ്ങി കിടക്കുന്ന പെരുമ്പാമ്പിനെ നാട്ടുകാര്‍ കണ്ടെത്തിയത്.

വയറുകീറി പരിശോധന

ഇരവിഴുങ്ങി കിടക്കുന്ന പെരുമ്പാമ്പിനെകണ്ടതോടെ നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം ഉണ്ടായി. ഉടന്‍ പാമ്പിനെ പിടികൂടി വയറ്കീറിയപ്പോള്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്ത്യേന്യേഷയിലെ മുന ദ്വീപിലെ സുലവേശി പ്രദേശത്തെ പെര്‍ഷ്യാപന്‍ ലവേല ഗ്രാമത്തിലാണ് സംഭവം.

കത്തി

കത്തി

വാ തിബയ്ക്കായുള്ള തിരച്ചിലിനെ കണ്ടെത്തിയ പെരുമ്പാമ്പിന്റെ സമീപത്ത് വീട്ടില്‍ നിന്ന് പച്ചക്കറി ശേഖരിക്കാനായി കൊണ്ടുവന്ന കത്തി കണ്ടെത്തി. മാത്രമല്ല വയര്‍ നിറഞ്ഞത് മൂലം വേഗത്തില്‍ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയിലുമായിരുന്നു പാമ്പ്. തുടര്‍ന്ന് പാമ്പിനെ പിടികൂടി വയറ് കീറിയ വാ തിബയുടെ മൃതദേഹം പുറത്തെടുക്കുയയാരുന്നു. രാത്രി തോട്ടത്തിലെത്തിയ സ്ത്രീയെ പെരുമ്പാമ്പ് ആക്രമിച്ചു കീഴടക്കുകയായിരുന്നു.

ആദ്യം തല

ആദ്യം തല

സംഭവം അറിഞ്ഞതോടെ പ്രദേശത്തേക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ആളുകളും എത്തിതുടങ്ങി. വാ തിബയെ വിഴുങ്ങിയത് ഏഴുമീറ്റര്‍ നീളമുണ്ടായിരുന്നു കൂറ്റന്‍ പെരുമ്പാമ്പായിരുന്നു. സ്ത്രീയുടെ തല ആദ്യം വിഴുങ്ങിയ പെരുമ്പാമ്പ് പിന്നീട് ശരീരം മുഴുവന്‍ അകത്താക്കുകയായിരുന്നെന്നും. ഇരയെ ചുറ്റിവരിഞ്ഞ് കീഴ്‌പ്പെടുത്തിയ ശേഷം പാമ്പുകള്‍ ഇത്തരത്തിലാണ് അവയെ അകത്താക്കാറുള്ളതെന്നും പ്രദേശത്തെ പോലീസ് തലവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

ഇന്തോന്യേഷയിലും അയല്‍രാജ്യമായ ഫിലിപ്പെന്‍സിലും ഇത്തരത്തില്‍ കൂറ്റന്‍ പെരുമ്പാമ്പുകള്‍ ധാരാളം ഉള്ള പ്രദേശമാണ്. മുന ദ്വീപിലും ധാരാളം പെരുമ്പാമ്പുകള്‍ ഉണ്ട്. ആളുകളെ പെരുമ്പാമ്പ് വിഴുങ്ങുന്ന സംഭവം ഇന്തോന്യേഷയിലും ഫിലിപ്പെന്‍സിലും മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ധാരാളം വളര്‍ത്തു മൃഗങ്ങളേയും പാമ്പുകള്‍ ഇത്തരത്തില്‍ അകത്താക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞകൊല്ലം അക്ബര്‍ എന്ന കര്‍ഷകനെ സുലവെസിയില്‍ കൂറ്റന്‍ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. കൃഷിസ്ഥലത്ത് കാണാതായ അക്ബറിനെ പിന്നീട് പെരുമ്പാമ്പ് വിഴുങ്ങിയതായി കണ്ടെത്തുകയായിരുന്നു. ഇരുപത്തിമൂന്ന് അടിയോളം നീളമുള്ള പാമ്പായിരുന്നു അക്ബറിനെ വിഴുങ്ങിയത്. പെരുമ്പാമ്പിനെ പിടികൂടി വയറ് കീറി അക്ബറിന്റെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു

വീഡിയോ

യൂട്യൂബ് വിഡിയോ

English summary
54-year-old woman was killed by a python
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X