കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2021-22 ലെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ താല്‍ക്കാലികാംഗത്വത്തിന് 55 രാജ്യങ്ങള്‍ അംഗീകാരം നല്‍കി

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് താല്‍ക്കാലികാംഗത്വം ലഭിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കി 55 രാജ്യങ്ങള്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നയതന്ത്ര വിജയമാണിത്. 55 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏഷ്യാ പസഫിക് ഗ്രൂപ്പ് ഏകകണ്ഠമായാണ് ഇപ്പോള്‍ ഇന്ത്യയുടെ അംഗത്വത്തെ അംഗീകരിച്ചിരിക്കുന്നത്.

<br>ഹരിയാനയില്‍ ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്!! രണ്ട് ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ ബിജെപിയില്‍
ഹരിയാനയില്‍ ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്!! രണ്ട് ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ ബിജെപിയില്‍

ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച 55 രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, ഇന്തോനേഷ്യ, ഇറാന്‍, ജപ്പാന്‍, കുവൈറ്റ്, കിര്‍ഗിസ്ഥാന്‍, മലേഷ്യ, മാലിദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, സിറിയ, തുര്‍ക്കി, യുഎഇ, വിയറ്റ്‌നാം എന്നിവയും ഉള്‍പ്പെടുന്നു. 2021-22 കാലാവധിക്കുള്ള 15 രാജ്യ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അഞ്ച് അംഗങ്ങള്‍ക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ജൂണില്‍ നടക്കും.

united-nations-logo-

ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു: ''ഏകകണ്ഠമായ നടപടി. യു. എന്‍ സുരക്ഷാ കൗണ്‍സിലില്‍ 2 വര്‍ഷ കാലയളവില്‍ അതായത് 2021 മുതല്‍ 2022 വരെ അംഗത്വം ലഭിക്കാന്‍ ഏഷ്യ-പസഫിക് ഗ്രൂപ്പ് - ഏകകണ്ഠമായി അംഗീകരിച്ചിരിക്കുന്നു. 'ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ സ്ഥിരമായ ഇരിപ്പിടത്തിന് ഏഷ്യ-പസഫിക് ഗ്രൂപ്പ് ഇന്ത്യയെ അംഗീകരിക്കുന്നു. 55 രാജ്യങ്ങള്‍, 1 നോമിനി - യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ടേം 2021- 2022. എന്ന കുറിപ്പോടെ അദ്ദേഹത്തിന്റെ ട്വീറ്റില്‍ ഒരു വീഡിയോ സന്ദേശവുമുണ്ട്.

ഇതിന് മുമ്പ് ഏഴ് തവണയാണ് ഇന്ത്യ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ താല്‍ക്കാലികാംഗത്വം നേടിയിട്ടുള്ളത്: 1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12 എന്നീ വര്‍ഷങ്ങളില്‍ ഇതു വരെ ഇന്ത്യക്ക് അംഗത്വം ലഭിച്ചു. താല്‍ക്കാലികാംഗത്വത്തിന് പിന്തുണ തേടി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിവിധ രാജ്യങ്ങളുമായി സംസാരിച്ചു വരികയായിരുന്നു. കഴിഞ്ഞ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും അംഗരാജ്യങ്ങളോട് ഇന്ത്യ താല്‍ക്കാലികാംഗത്വത്തിന് പിന്തുണ തേടിയിരുന്നു.

English summary
55 Countries supports India's temporary membership in UN security counsil for 2021-22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X