കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയ്ക്ക് കാരണം 5 ജി, ടവറുകൾ കൂട്ടത്തോടെ തീയിട്ട് ജനം!! വിഡ്ഢിത്തമെന്ന് മന്ത്രി, വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

ലണ്ടൻ; കൊറോണയ്ക്ക് കാരണം 5 ജി മൊബൈൽ ടെലികമ്മ്യൂണിക്കേഷനാണെന്ന പ്രചരണത്തെ തുടർന്ന് ടവറുകൾ കത്തിച്ച് ജനം. യുകെയിലാണ് സംഭവം. സോഷ്യൽ മീഡിയ വഴിയാണ് മൊബൈൽ ടവറുകൾ കൊറോണ വൈറസ് പരത്തുന്നതെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ വിവിധ ഇടങ്ങളിലെ ടവറുകൾ ജനങ്ങൾ കത്തിച്ചത്.

'വൈദ്യുതി ഓഫാക്കിയാൽ പണി കിട്ടും,9 മിനിറ്റ് കഴിഞ്ഞാൽ പിന്നെ വൈദ്യുതി തിരിച്ചുവരില്ല''വൈദ്യുതി ഓഫാക്കിയാൽ പണി കിട്ടും,9 മിനിറ്റ് കഴിഞ്ഞാൽ പിന്നെ വൈദ്യുതി തിരിച്ചുവരില്ല'

അതേസമയം ടവറുകൾ കൊറോണ പരത്തുമെന്ന വാർത്തകൾക്കെതിരെ ബ്രിട്ടീഷ് കാബിനറ്റ് ഓഫീസർ മിനിസ്റ്റർ മൈക്കൽ രംഗത്തെത്തി. വിശദാംശങ്ങൾ ഇങ്ങനെ

ടവറുകൾക്ക് തീയിട്ടു

ടവറുകൾക്ക് തീയിട്ടു

കൊവിഡിന്റെ പ്രതിസന്ധിയ്ക്കിടയിൽ ആശയവിനിമയത്തിനും വാർത്തകളും വിവരങ്ങൾ അറിയാനും മൊബൈൽ സേവനങ്ങൾ കൂടതലായി ആശ്രയിക്കുമ്പോഴാണ് പ്രതിസന്ധി സൃഷ്ടിച്ച് ടവറുകൾക്ക് ആളുകൾ കൂട്ടത്തോടെ തീയിടുന്നത്. ലിവർപൂൾ, മെല്ലിങ്ങ് മെർസിഡൈസ് എന്നിവിടങ്ങളിലെ ടവറുകളാണ് തീയിട്ടത്.

 ജീവനക്കാർക്കും ഭീഷണി

ജീവനക്കാർക്കും ഭീഷണി

കഴിഞ്ഞ ദിവസം ബർമിൻഹാമിലെ ബിടി കമ്പനിയുടെ മൊബൈൽ ടവറുകളും ആൾക്കൂട്ടം കത്തിച്ചിരുന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ബിടി. അതേസമയം കത്തിച്ച മൊബൈൽ ടവറുകൾ 5 സേവനം നൽകുന്നില്ലെന്ന് കമ്പനി അധികൃതർ പറയുന്നു. സെൻട്രൽ ഇംഗ്ലണ്ടിലും വടക്കൻ ഇംഗ്ലണ്ടിലെ മെർസേസൈഡിലും ടെലികോം ജീവനക്കാരെ ജനം അസഭ്യം പറഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

 അപകടകരമായ വിഡ്ഢിത്തം

അപകടകരമായ വിഡ്ഢിത്തം

അതേസമയം 5 ജി ഫേയ്ക്ക് തീയറി ശുദ്ധ അസംബന്ധമാണെന്ന് ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞു. രാജ്യത്തെ അടിയന്തര സേവനങ്ങളെ താറുമാറാക്കുന്ന തരത്തിലാണ് ഈ പ്രചരണം. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത പ്രചാരണമാണ് നടക്കുന്നത്. ഇത് അപകടകരമായ വിഡ്ഡിത്തമാണെന്നും പോവിസ് പറഞ്ഞു.

സാമൂഹിക വിരുദ്ധത

മൊബൈൽ നെറ്റ്വർക്കുകൾ ഏറ്റവും ആവശ്യമായ ഘട്ടമാണിത്. ആരോഗ്യ പ്രവർത്തകരും അടിയന്തര സർവ്വീസുകളും ഏറ്റവും കൂടുതൽ മൊബൈൽ നെറ്റ്വർക്കുകളെ ആശ്രയിക്കുന്ന സമയമാണിത്. ജനത്തിന് ഏറ്റവും കൂടുതൽ ആവശ്യമായ സമയത്ത് തന്നെ അവശ്യ സർവ്വീസുകളായ മൊബൈൽ നൈറ്റ്വർക്കുകളെ നശിപ്പിക്കുന്നത് സാമൂഹിക വിരുദ്ധതായണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പോവിസ് പറഞ്ഞു.

വിളക്ക് കത്തിക്കൽ; മോദിയെ വിടാതെ കുടഞ്ഞ് രാഹുൽ ഗാന്ധി!ആദ്യ പ്രതികരണം ഇങ്ങനെ,കണക്കുകൾ നിരത്തി ഗ്രാഫുംവിളക്ക് കത്തിക്കൽ; മോദിയെ വിടാതെ കുടഞ്ഞ് രാഹുൽ ഗാന്ധി!ആദ്യ പ്രതികരണം ഇങ്ങനെ,കണക്കുകൾ നിരത്തി ഗ്രാഫും

 അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം!! ഇന്നലെ മാത്രം മരിച്ചത് 1169 പേർ!! സഹായത്തിന് സൈന്യം ഇറങ്ങി അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം!! ഇന്നലെ മാത്രം മരിച്ചത് 1169 പേർ!! സഹായത്തിന് സൈന്യം ഇറങ്ങി

English summary
5G coronavirus conspiracy theory; tower burned in UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X