സെക്കന്റു കൊണ്ട് ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാം
സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് നടത്തുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വെറും ഒരു സെക്കന്റുകൊണ്ട് 800 എംബിയുള്ള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ബ്രോഡ്ബാന്റ് കണക്ഷന് വരുന്നു. പുതുതലമുറയിലെ ഏറ്റവും വേഗമേറിയ 5ജി നെറ്റ്വര്‍ക്ക് വഴിയായിരിക്കും അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാവുക.
ജപ്പാനും കൊറിയയും ഈ രംഗത്ത് നടത്തുന്ന ഗവേഷണങ്ങള്‍ക്ക് പിന്നാലെ ടെലികോം രംഗത്ത് ലോകത്തുതന്നെ മുന്‍നിരയിലുള്ള കമ്പനികളിലൊന്നായ സ്വീഡനിലെ എറിക്സണും തങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 2ജിയും 3ജിയും 4ജിയും ഒക്കെ പിന്നിട്ട് 5ജിയിലേക്കാണ് ഇനി തങ്ങളുടെ മുന്നേറ്റം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അതിവേഗ ഇന്റര്‍നെറ്റ് കണ്ടുപിടുത്തം ഏത് രാജ്യമാണ് ആദ്യം നടത്തുക എന്നതാണ് ഇപ്പോഴത്തെ ചോദ്യം. കൊറിയ, ജപ്പാന്, അമേരിക്ക കൂടാതെ പല നെറ്റ് വര്‍ക്ക് കമ്പനികളും 5ജി എന്ന ആശയത്തിനു പിന്നാലെയാണ്. ആര് ആദ്യം കണ്ടുപിടിച്ചാലും വിവരസാങ്കേതിക രംഗത്ത് മറ്റൊരു വിപ്ലവം കുറിക്കുന്ന കണ്ടുപിടുത്തമാകും അത്.
2020ഓടെ 5ജി ജനങ്ങളിലെത്തുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയില്‍ അത് സാധ്യമാകൂ. 3ജിയും 4ജിയും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധ്യമായിട്ടില്ല എന്നതാണ് വസ്തുത. പല സ്ഥലങ്ങളിലും പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങള്‍ ലഭ്യമാകുന്ന ഇന്റര്‍നെറ്റിന് ഒച്ചിഴയുന്ന വേഗമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനങ്ങള്‍ 2030 ആകുമ്പോഴേക്കും അതിവേഗ ഇന്റര്‍നെറ്റിനെക്കുറിച്ച് ചിന്തിച്ചാല്‍ മതിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications